Idukki local

പിഎസ്‌സി പരിശീലന ക്യാംപില്‍ ഭക്ഷ്യവിഷബാധ ; 69 ഉദ്യോഗാര്‍ഥികള്‍ ചികില്‍സയില്‍



മറയൂര്‍: മറയൂരില്‍ ആരംഭിച്ച ജില്ലാതല പി.എസ്.സി കോച്ചിങ് ക്യാംപിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ വിവിധ മേഖലയില്‍ നിന്നുള്ള പട്ടികവര്‍ഗത്തി ല്‍പെട്ട 180ഓളം ഉദ്യോഗാര്‍ഥികള്‍ക്കായി പരിശീലനം നടത്തി വന്നിരുന്ന ക്യാംപിലാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ക്യാംപിലുണ്ട ായിരുന്ന നൂറോളം ഉദ്യോഗാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുയുടെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും 69 പേരാണ് മറയൂരിലെ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇന്നലെ കഴിച്ച മീന്‍ കറിയിലൂടെയാണ് ഭക്ഷ്യവിഷബാധയുണ്ടായെതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.  രണ്ട് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ക്യാംപ്മൂന്ന് ദിവസങ്ങള്‍ മുന്‍പാണ് ആരംഭിച്ചത്. ആരംഭിച്ചതിന്റെ അടുത്ത ദിവസം തന്നെ ഭക്ഷണത്തിലെ പോരായ്മകള്‍ ഉദ്യോഗാര്‍ഥികള്‍അറിയിച്ചെങ്കിലും ഇത് അധികൃതര്‍ കാര്യമായി എടുത്തില്ലെന്ന് ചികില്‍സയില്‍ കഴിയുന്ന ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ജില്ലാ കുടുംബശ്രീ മിഷനാണ്പരിശീലന പരിപാടിയുടെ പ്രധാന സംഘാടകര്‍. ഉദ്യോഗാര്‍ഥികള്‍ക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള ചുമതല കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നല്‍കി ആയതിനുള്ള ഫണ്ടും കൈമാറിയിരുന്നു. പരിശീലന പരിപാടിയുടെ നടത്തിപ്പും താമസവും ഭക്ഷണവിതരണവും ഇ-ടെന്‍ഡര്‍ മുഖേന തിരൂവനന്തപുരത്തുള്ള സ്വകാര്യ ഏജന്‍സിക്ക് കൈമാറുകയായിരൂന്നൂ. ഒരു വിദ്യാര്‍ഥിക്ക് 4500 രൂപ നിരക്കില്‍ആറുലക്ഷത്തി അറുപത്തി ആറായിരം രൂപയ്ക്കാണ്നിയമപരമായി ടെന്‍ഡര്‍ നടന്നത്. പിന്നീട് താമസസൗകര്യം, ഭക്ഷണം, ക്ലാസുകളുടെ നടത്തിപ്പ്എന്നിവ കൈമാറുന്നതിന് കലക്ടര്‍ കൂടി ചെയര്‍മാനായ കമ്മിറ്റിടെന്‍ഡര്‍ വിളിക്കാതെകൈകാര്യം ചെയ്യുകയായിരുന്നു. പെട്ടെന്ന് പരിശീലനം ആരംഭിക്കേണ്ട സാഹചര്യം വന്നതിനാലാണ് ക്വാട്ടേഷന്‍ ക്ഷണിക്കാതെ ചിന്നാര്‍ അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, പഞ്ചായത്ത് മെഡിക്കല്‍ ഓഫിസര്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് ബാക്കിയുള്ള തുക വിനിയോഗിക്കാന്‍ തീരൂമാനിച്ചതെന്ന് ജില്ലാപ്രോഗ്രാം കോ-ഓഡിനേറ്റര്‍ബിജു പറഞ്ഞു.
Next Story

RELATED STORIES

Share it