പിഎഫ് പലിശ 8.8 ശതമാനമാക്കി

പിഎഫ് പലിശ 8.8 ശതമാനമാക്കി
X
provident-fundന്യൂഡല്‍ഹി: ഇപിഎഫ് നിക്ഷേപത്തിന്‍മേലുള്ള പലിശ കുറയ്ക്കാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങി. 2015-2016ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശ 8.8 ശതമാനമായി തന്നെ തുടരുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചു. ഇപിഎഫ് പലിശ 8.7 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞയാഴ്ച ധനകാര്യമന്ത്രാലയം തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ പലിശ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി തൊഴിലാളിസംഘടനകള്‍ പ്രക്ഷോഭം നടത്തുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് പലിശ കുറയ്ക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയത്. പലിശനിരക്ക് 8.8 ശതമാനമായി വര്‍ധിപ്പിക്കാന്‍ ധനമന്ത്രാലയം സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.
Next Story

RELATED STORIES

Share it