malappuram local

പാസ്‌പോര്‍ട്ട് ഓഫിസ് നിലനിര്‍ത്താനുള്ള താല്‍ക്കാലിക തീരുമാനം ശുഭസൂചന: പി കെ കുഞ്ഞാലിക്കുട്ടി എം പി

മലപ്പുറം: പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരെ നിയമപരമായും, നയതന്ത്ര തലത്തിലും നടത്തിയ പരിശ്രമങ്ങള്‍ ശരിയായ ദിശയിലായിരുന്നുവെന്നതിന്റെ സൂചനയാണു പാസ്‌പോര്‍ട്ട് ഓഫിസ് മലപ്പുറത്ത് നിലനിറുത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമെന്നു പി കെ കുഞ്ഞാലിക്കുട്ടി എം പി.  മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് ഈ തീരുമാനമെന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി എടുത്ത തീരുമാനം നീട്ടുമെന്ന് തന്നെയാണു പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.  ഓഫിസ് അടച്ചു പൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ നിയമപരമായും, നയതന്ത്രപരമായും പരിശ്രമിച്ചെങ്കിലും സര്‍ക്കാര്‍ ജനവികാരത്തെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.  വാടക കരാര്‍ ഒരു മാസത്തേക്ക് പുതുക്കണമെന്നു പാസ്‌പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നതു തെല്ല് ആശങ്കപ്പെടുത്തുന്നുണ്ട്.
Next Story

RELATED STORIES

Share it