Kollam Local

പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്ത നേടാന്‍ കഴിഞ്ഞത് നേട്ടം

ശാസ്താംകോട്ട: പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്ത നേടാന്‍ കഴിഞ്ഞത് ഇടതു സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി പറഞ്ഞു. ശൂരനാട് പുലിക്കുളത്തു നടക്കുന്ന ജില്ലാ ക്ഷീരോല്‍സവത്തിന്റെ ഭാഗമായുള്ള കലാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമായി കയര്‍, കൈത്തറി,കശുവണ്ടി മേഖലകള്‍ ആകെ തകര്‍ന്നു. മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ ഇതുപോലുള്ള വ്യവസായങ്ങളെ സഹായിക്കുന്നതിനായി ഇത്തരം സഹകരണ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നു. ഇന്ന് ഇത്തരം ഗ്രാന്റുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇതു വഴി ആയിരക്കണക്കിന് പാവപ്പെട്ടവരാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. ക്ഷീരമേഖലയ്ക്ക് മാത്രമാണ് ഈ പ്രതിസന്ധി അതിജീവിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ക്ഷീരമേഖലയിലെ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ശക്തമായതിനാലാണ് ഈ മേഖല തകരാതെ നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുമ, ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റുമാരായ എ ഷീജ, എം ദര്‍ശനന്‍, ശശികല, ജില്ലാ പഞ്ചായത്ത് അംഗം കെ ശോഭന, രാജീവ്, ഷീജാ ബീഗം,അനിത പ്രസാദ്, ഡെപ്യൂട്ടി ഡയറക്ടര്‍ രവീന്ദ്രന്‍പിള്ള, ശിബി ചക്രവര്‍ത്തി, സജീവ് ആനയടി, കളിയ്ക്കത്തറ രാധാകൃഷ്ണന്‍, രമാദേവി എന്നിവര്‍ പ്രസംഗിച്ചു.
Next Story

RELATED STORIES

Share it