malappuram local

പാലച്ചിറമാടില്‍ കണ്ണീരില്‍ മുങ്ങിയ പ്രതിഷേധം

കോട്ടക്കല്‍: ദേശീയപാത സ്ഥലമെടുപ്പ് പാലച്ചിറമാട് ഇന്നലെ നടന്നത് കണ്ണീരില്‍ മുങ്ങിയ പ്രതിഷേധം. ജലപീരങ്കിയും ലാത്തിയുമായി വന്നപോലിസിനു അവപ്രയോകിക്കുന്നതിനു പകരം ലാത്തിവെച്ച് കരയുന്നവരെ സമാധാനിപ്പിക്കുവാന്‍ സമയം കണ്ടെത്തുകയായിരുന്നു. ഇന്നലെ എടരികോട് പാടവും പെരുമണ്ണക്ലാരിപഞ്ചായത്തിലെ സ്ഥലങ്ങളുമാണ് അളന്നുരേഖപ്പെടുത്താനുണ്ടായിരുന്നത്.
പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ സ്വാഗതമാട് അനിശ്ചിതകാല സമരം നടക്കുന്നതു സാഹചര്യത്തില്‍ വയല്‍ പ്രദേശം അളക്കുമ്പോഴും മറ്റും ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ നൂറിലധികം പോലിസുകാര്‍ ഇന്നലെ തന്നെ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പാടശേഖരത്തില്‍ അളന്നു അടയാളപ്പെടുത്തിയപ്പോള്‍ പ്രതിഷേധമൊന്നും ഉണ്ടായില്ല. പക്ഷെ പെരുമണ്ണ പഞ്ചായത്തിലെ പുരയിടങ്ങള്‍ അളക്കാനെത്തിയവര്‍ക്കാണ് സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്നവരുടെ കൂട്ടക്കരച്ചില്‍ നേരിടേണ്ടിവന്നത്. സ്ത്രീകളുടെ ഭാഗത്തുനിന്നു പ്രതിഷേധമുണ്ടാകുമെന്ന പ്രതിക്ഷയിലെത്തിയ വനിതാ പോലിസിനോടും മറ്റുമായിരുന്നു സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരൊലിപ്പിച്ച സങ്കടം പറച്ചില്‍.
ഏറെനാളത്തെ സമ്പാദ്യം കൊണ്ടുണ്ടാക്കിയ ഈ വീടും പറമ്പും വിട്ട് ഞങ്ങളെങ്ങൊട്ടുപോകുമെന്ന ചോദ്യത്തിനുമുന്നില്‍ ഉദ്യോഗസ്ഥര്‍ നിശബ്ദമായി നിന്നു. നാട്ടുകാരുടെ പരാതി നേരിട്ടുകേള്‍ക്കാന്‍ ഡെപ്യൂട്ടി കലക്്ടര്‍ ഡോ. അരുണ്‍ സ്ഥലത്തുണ്ടായിരുന്നു.മുമ്പ്തയ്യാറാക്കിയ അലൈന്‍മെന്റനുസരിച്ചു നഷ്ടപ്പെടാത്തവിധം ഒരുവര്‍ഷം മുമ്പ് നിര്‍മിച്ച വീടടക്കം നിരിവധി വീടുകളാണ് ഇവിടെ പുതിയ അലൈന്‍മെന്റില്‍ നഷ്ടപ്പെടുന്നത്. പ്രദേശത്ത് സ്ഥലം എംഎല്‍എ ഇതുവരെ  സന്ദര്‍ശിക്കാത്തതിലുള്ള പാരാതി നാട്ടുകാര്‍ അറിയിച്ചു. ഇവരെല്ലാം അറിഞ്ഞുകൊണ്ട് ഞങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും അവര്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it