palakkad local

പാലക്കാട്-തിരൂര്‍ സംസ്ഥാനപാത യാഥാര്‍ഥ്യത്തിലേക്ക്

പട്ടാമ്പി: വളാഞ്ചേരി, കൊപ്പം, ചെര്‍പ്പുളശ്ശേരി മുണ്ടൂര്‍ വഴി പാലക്കാട്ടേക്കുള്ള എളുപ്പ വഴിയായ തിരൂര്‍-പാലക്കാട് സംസ്ഥാനപാത കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യത്തിലേക്ക്. എഴുവന്തലയിലെയും കടമ്പഴിപ്പുറത്തെയും നവീകരണം പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനപാതയുടെ നിലവാരമുള്ള ഈ റൂട്ടിനെ തിരൂര്‍-പാലക്കാട് സംസ്ഥാനപാതയായി പ്രഖ്യാപിക്കണമെന്ന് തദ്ദേശസ്വയംഭരണ സമിതികള്‍ ഇതിനകം ആവശ്യമുന്നയിച്ചിട്ടുണ്ട്. പേങ്ങാട്ടിരിയില്‍ നിന്ന് കൊപ്പത്തേക്കുള്ള റോഡില്‍ അവശേഷിച്ചിരുന്ന എഴുവന്തല ഇടുതറ ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡിന്റെ റബ്ബറൈസ് ചെയ്യുന്ന പ്രവൃത്തി മാര്‍ച്ചില്‍ത്തന്നെ പൂര്‍ത്തിയാകും.
55 ലക്ഷം ചെലവിലാണ് നവീകരണം പുരോഗമിക്കുന്നത്. 10.5 കിലോമീറ്റര്‍ വരുന്ന റോഡിന്റെ 9.5 കിലോമീറ്റര്‍ രണ്ടുഘട്ടങ്ങളായി നവീകരിച്ചുകഴിഞ്ഞു. പേങ്ങാട്ടിരിയില്‍നിന്ന് എഴുവന്തലവരെയുള്ള 2.5 കിലോമീറ്റര്‍ നവീകരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. പാലക്കാട്-കൊപ്പം ദൂരം 69 കിലോമീറ്ററില്‍ നിന്ന് 59 കിലോമീറ്ററായി കുറയ്ക്കുന്ന പാതയാണ് പേങ്ങാട്ടിരി-കൊപ്പം റോഡ്.  മുണ്ടൂര്്, ചെര്‍പ്പുളശ്ശേരി സംസ്ഥാനപാതയില്‍ കോങ്ങാട് മുതല്‍ മംഗലാംകുന്ന് വരെയുള്ള 15 കിലോമീറ്റര്‍ റോഡും 15 കോടി ചെലവില്‍ നവീകരണം തുടങ്ങി. നവീകരണത്തിന്റെ മുന്നോടിയായി കടമ്പഴിപ്പുറം പഞ്ചായത്ത്, കടമ്പഴിപ്പുറം ഹൈസ്‌കൂള്, പുഞ്ചപ്പാടം പരിസരങ്ങളില് വീതികൂടിയ കലുങ്കുകളുടെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു.
കടലുണ്ടി ദുരന്തത്തെത്തുടര്‍ന്ന് മലബാറിലെ തീവണ്ടിഗതാഗതം താളംതെറ്റിയ വേളയില്‍ തീവണ്ടിയെ ആശ്രയിച്ചിരുന്ന ഭൂരിഭാഗം യാത്രക്കാരും സ്വകാര്യവാഹനങ്ങളും ബദല്‍ ഗതാഗതത്തിന് ഈ പാതയെയാണ് ആശ്രയിച്ചിരുന്നത്. അക്കാലത്തെ കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക ബസ് സര്‍വീസുകളില്‍ പലതും ഈ പാത വഴിയായിരുന്നു.
പാലക്കാട്-മലപ്പുറം ജില്ലകളിലെ  ഇതര റോഡുകളെ അപേക്ഷിച്ച് കയറ്റിറക്കങ്ങളും കൊടുംവളവുകളും ഈ റൂട്ടില്‍ ഇല്ല. ഏറെക്കുറേ പാലക്കാട്ട് നിന്ന് തിരൂരിലേക്കുള്ള നേര്‍പാത കൂടിയാണിത്. കാടാമ്പുഴ ഭഗവതിക്ഷേത്രം, തിരുവേഗപ്പുറ ശിവക്ഷേത്രം, നാറാണത്തുഭ്രാന്തന്റെ ഐതിഹ്യസ്മരണകളുറങ്ങുന്ന രായിരനെല്ലൂര്‍ മല, വല്ലപ്പുഴ ജാറം തുടങ്ങിയ കേന്ദ്രങ്ങള്‍ക്കും പാത ഗുണകരമാവും.
മലബാറിലെ ദേശീയപാതകളായ 66 നെയും (നേരത്ത എന്‍എച്ച്-17) 213നെയുംനിര്‍ദിഷ്ട തീരദേശ ഹൈവേയെയും കൂട്ടിയിണക്കുന്ന തന്ത്രപ്രധാനമായ പാതകൂടിയാണിത്. മുണ്ടൂര്‍-ചെര്‍പ്പുളശ്ശേരി-പെരിന്തല്‍മണ്ണ, പെരുമ്പിലാവ്-നിലമ്പൂര്‍, ഷൊര്‍ണൂര്‍-പെരിന്തല്‍മണ്ണ സംസ്ഥാനപാതകളെയും കൂട്ടിയിണക്കുന്നതാണ് തിരൂര്‍-പാലക്കാട് പാത. തിരൂരില്‍ തുടങ്ങുന്നപാത പുത്തനത്താണി, വളാഞ്ചേരി, കൊപ്പം, ചെര്‍പ്പുളശ്ശേരി, കോങ്ങാട്, മുണ്ടൂര് എന്നീ കേന്ദ്രങ്ങളിലൂടെയാണ് പാലക്കാട്ടെത്തുന്നത്.
തിരൂര്‍-കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള കെഎസ്ആര്‍ടിസി ബസുകള്‍ ഈ വഴി സര്‍വീസ് നടത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് മലബാറിലേക്കുള്ള ചരക്കുലോറികളും ടാങ്കറുകളും ആശ്രയിക്കുന്ന പാതയുമാണിത്. പാലക്കാട്-കോഴിക്കോട് ഗതാഗതത്തിന് ദൂരക്കുറവ് മുണ്ടൂര്‍ചെര്‍പ്പുളശ്ശേരി-പെരിന്തല്‍മണ്ണ വഴിയാണ്.
Next Story

RELATED STORIES

Share it