palakkad local

പാലക്കാടിനെ വയോജന സൗഹൃദ ജില്ലയാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്



പാലക്കാട്:പാലക്കാടിനെ വയോജനസൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ആവിഷ്‌കരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു. ജൂണ്‍ 15 - വയോജനസംരക്ഷണ ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹികനീതി വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് നടത്തിയ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു  പ്രസിഡന്റ്. ആദ്യപടിയായി ജില്ലാ ആശുപത്രിയില്‍ വൃദ്ധരുടെ വാര്‍ഡ് തുടങ്ങും, ആശ്രിതരില്ലാത്ത വയോജനങ്ങള്‍ക്കായി ജില്ലയില്‍ 13 സ്—നേഹവീടുകള്‍ ഉടന്‍ പൂര്‍ത്തിയാക്കും ജില്ലയിലെ തെരെഞ്ഞെടുത്ത അഞ്ച് ഗ്രാമപഞ്ചായത്തുകളെ വയോജന സൗഹൃദ പഞ്ചായത്തുകളാക്കി മാറ്റുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രായമായവരെ വൃദ്ധസദനങ്ങളിലാക്കുന്ന പ്രവണത കൂടി വരുകയാണ്. ഇതിനെതിരെ പുതുതലമുറയെ ബോധവാന്മാരാക്കേണ്ടതുണ്ട്. സമൂഹത്തില്‍ മാന്യമായ അംഗീകാരവും ആദരവും മുതിര്‍ന്നവര്‍ക്ക് നല്‍കുകയെന്നത് ഓരോരുത്തരുടേയും ചുമതലയാണ്. വാര്‍ധക്യത്തില്‍ മികച്ച ജീവിത സാഹചര്യങ്ങള്‍ മുതിര്‍ന്നവര്‍ക്ക് നല്‍കുകയെന്നത് പുതുതലമുറയുടെ ഉത്തരവാദിത്വമാണെന്നും പ്രസിഡന്റ് പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം-2007 എന്ന വിഷയത്തില്‍ എം.എസ് സ്—കറിയ ക്ലാസെടുത്തു.നഗരസഭാ ചെയര്‍പേഴ്—സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, ജില്ലാ സാമൂഹികനീതി ഓഫീസര്‍ പി ലൈല, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ശശികുമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, സെക്രട്ടറിമാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it