kasaragod local

പാര്‍ശ്വഭിത്തി കെട്ടാതെ ഓവുചാല്‍ കോണ്‍ക്രീറ്റ് സ്ലാബിട്ടു മൂടിയത് വിവാദമായി

തൃക്കരിപ്പൂര്‍:പാര്‍ശ്വഭിത്തി കെട്ടാതെ ഓവുചാല്‍ സ്ലാബിട്ട് മൂടിയത് പരാതിയായപ്പോള്‍ പരിഹരിക്കാന്‍ തിരക്കിട്ട നീക്കം. തൃക്കരിപ്പൂര്‍ പൊറോപ്പാട് ഉടുമ്പുന്തല തീരദേശ റോഡിലാണ് സംഭവം.
തീരദേശ റോഡില്‍ ഓവുചാല്‍ ഉള്‍പ്പടെ 1480 മീറ്റര്‍ റോഡ് നിര്‍മിക്കാന്‍ നടത്തിയ 1.57 കോടിയുടെ പ്രവൃത്തിയിലാണ് ഈ കെടുകാര്യസ്ഥത. ഓവുചാല്‍ പ്രവൃത്തി അവസാനിക്കാറായപ്പോള്‍ അരികുഭിത്തി നിര്‍മിക്കാതെ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. ഇതര ഭാഗങ്ങളില്‍ ഭിത്തി നിര്‍മിച്ചെങ്കിലും സ്ലാബ് പണിതിരുന്നില്ല. ഇതുസംബന്ധിച്ച് ഐഎന്‍എല്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി വി എന്‍ പി ഫൈസലാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് അന്വേഷണത്തി ല്‍ പരാതിയില്‍ കഴമ്പുള്ളതായി വിജിലന്‍സ്  കണ്ടെത്തുകയായിരുന്നു. ഇന്നലെ സ്ഥലത്തെത്തിയ തൊഴിലാളികള്‍ സ്ലാബിനരികെ കുഴിച്ച് കോണ്‍ക്രീറ്റ് നിറച്ച് മടങ്ങുകയായിരുന്നു.
റോഡിനോട് ചേര്‍ന്നുള്ള ഭാഗം അതേപടി വിട്ടിരിക്കുകയാണ്. അകലെയുള്ള ഭാഗത്താണ് കോണ്‍ക്രീറ്റ് ചെയ്തത്. അതേസമയം സ്ലാബ് നീക്കം ചെയ്യാതെ പാര്‍ശ്വഭിത്തി നിര്‍മിച്ചത് വീണ്ടും വിവാദമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it