Flash News

പാര്‍ഥസാരഥി ക്ഷേത്രം : കലാപ ആഹ്വാനവുമായി മേജര്‍ രവി ; ശബ്ദസന്ദേശം പുറത്ത്



തിരുവനന്തപുരം: ഗുരുവായൂ ര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ കലാപ ആഹ്വാനവുമായി സംവിധായകന്‍ മേജര്‍ രവി. 1.58 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ശബ്ദരേഖയില്‍ മുഴുനീളം വിദ്വേഷം ജനിപ്പിക്കുന്ന പരാമര്‍ശങ്ങളാണ്. ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതാവുമെന്നും അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ വീടുകളിലും വന്നു കയറുമെന്നും മേജര്‍ രവി പറയുന്നു. ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന മേജര്‍ രവിയുടെ ശബ്ദരേഖയാണു കഴിഞ്ഞദിവസം പുറത്തായത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ടു രാവിലെ താന്‍ കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്നു പറഞ്ഞാണു സന്ദേശം തുടങ്ങുന്നത്. ദുര്‍ഗാദേവിയെ അപമാനിച്ചതിന് ഒരു വര്‍ഷം മുമ്പു ടിവി ചാനല്‍ അവതാരകയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പണമെന്നു പറഞ്ഞതിന് എല്ലാവരും തന്നെ ക്രൂശിച്ചെന്നും തന്റെ ഭാഗത്തു നില്‍ക്കാന്‍ ആരുമുണ്ടായില്ലെന്നും രവി പരിഭവം പറയുന്നുണ്ട്. ഇനി എല്ലാവരും കൂടി പുറത്തിറങ്ങുന്ന സമയത്തു മാത്രമേ താനും പുറത്തിറങ്ങൂവെന്നും ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മേജര്‍ രവി ശബ്ദ സന്ദേശത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it