Flash News

പാരിസ് ഉടമ്പടി : യുഎസ് പിന്‍മാറരുതെന്ന് 11 ഗവര്‍ണര്‍മാര്‍



വാഷിങ്ടണ്‍: പാരിസ് ഉടമ്പടിയില്‍നിന്ന് പിന്‍മാറാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരേ 11 സംസ്ഥാന ഗവര്‍ണര്‍മാര്‍. കാലഫോര്‍ണിയ, ന്യൂയോര്‍ക്, ഒറേഗോണ്‍, വാഷിങ്ടണ്‍, പെനിസില്‍വാനിയ, കൊളറാഡോ, വെര്‍ജീനിയ, ഹവായ്, റോഡ് ഐലന്റ്, ഡെലവേര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ കരാരില്‍ നിന്ന് പിന്‍മാറരുതെന്നാവശ്യപ്പെട്ട് ട്രംപിനു കത്തയച്ചു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായുള്ള കരാറില്‍ നിന്ന് പിന്‍മാറാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കത്തില്‍ പറയുന്നു. കരാര്‍ പ്രകാരം കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ തീരുമാനിച്ചാല്‍ അത് യുഎസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ട്രംപിന്റെ നിലപാട്.
Next Story

RELATED STORIES

Share it