Alappuzha local

പാരമ്പര്യേതര ഊര്‍ജത്തിന്റെ സാധ്യതകള്‍ പരിശോധിക്കണം : കാനം രാജേന്ദ്രന്‍



അടൂര്‍: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ വേണ്ടിയാണ് പാരമ്പര്യേതര ഊര്‍ജ്ജമേഖലയോട് കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. പൊതുമേഖല ബാങ്കിങ്് സമ്പ്രദായം കോര്‍പ്പറേറ്റ് ബാങ്കിങിന് വഴിമാറുകയാണ്.  കെഇഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് എ എന്‍ രാജന്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്‌സി അംഗം കെ ആര്‍ ചന്ദ്രമോഹന്‍, ജില്ലാ സെക്രട്ടറി എ പി ജയന്‍, കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ് വിജയന്‍,  എം വി വിദ്യാധരന്‍,  മുണ്ടപ്പള്ളി തോമസ് സംസാരിച്ചു. ഇന്ന് അടൂര്‍ ഗീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it