Flash News

പാരപ്പള്ളി മെഡിക്കല്‍ കോളജ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്



ന്യൂഡല്‍ഹി: പാരിപ്പള്ളി മെഡിക്കല്‍ കോളജ് കേന്ദ്രസര്‍ക്കാരോ ഇഎസ്‌ഐ കോര്‍പറേഷനോ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രിക്കും തൊഴില്‍വകുപ്പ് സെക്രട്ടറിക്കും കത്തുനല്‍കി. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കോളജിന്റെ കുറവുകള്‍ പരിഹരിച്ച് മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് എംപി അറിയിച്ചു. തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട 580 കോടി രൂപ മുടക്കി നിര്‍മിച്ച ആശുപത്രിയില്‍ ഇഎസ്‌ഐ വ്യവസ്ഥപ്രകാരം തൊഴിലാളികള്‍ക്കുള്ള ആനുകൂല്യം നിഷേധിക്കുന്നതു നീതിക്കു നിരക്കാത്തതും ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധവുമാണെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it