Flash News

പായ്ച്ചിറ നവാസിനെതിരേ അന്വേഷണത്തിന് ഉത്തരവ്



തിരുവനന്തപുരം: പൊതുതാല്‍പര്യ വ്യവഹാരത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂട്ടുചേര്‍ന്ന് പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തുവാന്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഫ് ബെഹ്‌റ ഉത്തരവിട്ടു. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിലാണ് ഡയറക്ടര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. നിരവധി ഉന്നത വ്യക്തികള്‍ക്കെതിരേ ദുര്‍ബലമായ പൊതുതാല്‍പര്യ ഹരജികള്‍ ഉള്‍പ്പടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അമ്പതോളം ഹരജികള്‍ നവാസ് പായ്ച്ചിറ നല്‍കി. ആരോപണ വിധേയരായ ഉന്നത വ്യക്തികള്‍ക്കെതിരേ യഥാസമയം തെളിവുകള്‍ നല്‍കാതെ ഹരജിയില്‍ നിന്നു പിന്മാറുന്നതിനുവേണ്ടി പലരില്‍ നിന്നും സര്‍ക്കാരുദ്യോഗസ്ഥരുമായി കൂട്ടുചേര്‍ന്ന് നവാസ് ലക്ഷണക്കണക്കിന് രൂപ സമ്പാദിച്ചുവെന്നും പരാതിയിലുണ്ട്. അഴിമതിക്കാരായ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂട്ടുചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യസ്വഭാവമുള്ള രേഖകള്‍ നവാസ് പായ്ച്ചിറ മേല്‍പ്പറഞ്ഞ കേസുകളില്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it