Idukki local

പാതയോരങ്ങള്‍ക്ക് തണല്‍ പദ്ധതിയുമായി പരിസ്ഥിതി ദിനാഘോഷം



കരിമണ്ണൂര്‍: പള്ളിക്കാമുറി ലിറ്റില്‍ ഫഌവര്‍ എല്‍പി സ്‌കൂളിലെ പരിസ്ഥിതി ദിനം വിവിധ പരിപാടികളുടെ സംഗമം കൂടിയായി. സംസ്ഥാന പാത 43-ന്റെ ഭാഗമായ തൊടുപുഴ-ഉടുമ്പന്നൂര്‍ റോഡരികില്‍ ഫലവൃക്ഷത്തൈകള്‍ നട്ട് സംരക്ഷിക്കുന്ന പദ്ധതിയായ 'പാതയോരങ്ങള്‍ക്ക് തണല്‍' എന്ന പരിപാടിയുടെ ഉദ്ഘാടനം ബയോ ഡൈവേഴ്‌സിറ്റി ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. സംസ്ഥാന പാതയുടെ പള്ളിക്കാമുറി ഭാഗത്ത് നാട്ടുമാവ് നട്ടായിരുന്നു ഉദ്ഘാടനം. പ്രകൃതിയില്‍നിന്നും ലഭ്യമായ ഔഷധങ്ങളെക്കുറിച്ച്— മനസിലാക്കാനായി സ്‌കൂളില്‍ ആരംഭിച്ച 'എന്റെ ഔഷധത്തോട്ടം പദ്ധതി' കരിമണ്ണൂര്‍ പഞ്ചായത്തംഗം ബിന്ദു റോബര്‍ട്ട് തുളസിത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ എം ജോസഫ്, എംപിടിഎ പ്രസിഡന്റ് ശോഭന രാമചന്ദ്രന്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് നീറമ്പുഴ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ട്രിനിയാമ്മ ജോര്‍ജ്ജ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് റൂബി ജോസഫ് നന്ദിയും പറഞ്ഞു. കാഞ്ഞിരമറ്റം ഗ്രാമീണ വായനശാലയുടെ ആഭമുഖ്യത്തില്‍ വൃക്ഷതൈ വിതരണവും പരിസ്ഥിതി ക്ലാസും സംഘടിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവംഗം അജിത ബാബു ഉദ്ഘാടനം ചെയ്തു. വനിതാവേദി ചെയര്‍പേഴ്‌സണ്‍ ജെ സുജാത അധ്യക്ഷയായി.
Next Story

RELATED STORIES

Share it