Alappuzha local

പാടശേഖരങ്ങളില്‍ കാക്കപ്പോളയും പുളിയിളക്കവും; കര്‍ഷകര്‍ ആശങ്കയില്‍

വീയപുരം: വിതയിറക്കി  ഇരുപതു ദിവസം പിന്നിട്ട പാടശേഖരങ്ങളില്‍ കാക്കപ്പോള തഴച്ചു വളരുന്നത്്  കര്‍ഷകരില്‍ ആശങ്കയുയര്‍ത്തുന്നു. പ്രാരംഭ ഘട്ടത്തില്‍  കളനാശിനിയടിച്ചാല്‍ നിശേഷം അവിഞ്ഞു നശിക്കുമായിരുന്നു. എന്നാല്‍  ചില പാടശേഖരങ്ങളില്‍ കളനാശിനി പ്രയോഗിച്ചിട്ടും  നശിക്കാത്തതിനാല്‍ വീണ്ടും തളിക്കേണ്ട അവസ്ഥയിലാണ്  കര്‍ഷകര്‍. ഇത് പാഴ് ചെലവാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാക്കപോളയുടെ ശല്യത്തിന് പിറകെ പാടശേഖരങ്ങളില്‍ പുളിയിളക്കം അനുഭവപ്പെടുന്നതാണ് മറ്റൊരു പ്രതിസന്ധി. മണ്ണിലെ അമ്ലത്തമാണ്  ഇതിനു കരണം. വെള്ളത്തിന്റെ ഉപരിതലത്തില്‍ ചുവപ്പു നിറത്തില്‍ പാട കെട്ടുന്ന അവസ്ഥയാണിത്. ഇങ്ങനെ അനുഭവപ്പെട്ടാല്‍  നെല്‍ചെടികളുടെ വേരും നെല്ലോലയും  ഉരുകി നശിക്കാറാണ് പതിവ്. ഇതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. കൃഷിയിറക്കിനു മുമ്പു തന്നെ പാടശേഖരത്തില്‍ വേണ്ടത്ര ശുദ്ധജലം കടത്തി  സൂക്ഷിക്കുകയോ കക്ക സമയബന്ധിതമായി  ഉപയോഗിക്കുകയോ  ചെയ്ത്  പുളിയിളക്കം  തടയാമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷി മുന്നൊരുക്ക സമയത്തു തന്നെ കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ കക്ക വിതരണം ചെയ്യാറുണ്ട്.  ഓരു വെള്ളത്തിന്റെ സാന്നിധ്യം ഉള്ളിടത്തെല്ലാം പുളിയിളക്കം അനുഭവപ്പെടാറുണ്ട്. ഓഖി അടിച്ചതിന്റെ ഫലമായി  കായംക്കുളം  കായലില്‍ നിന്ന്്്് ഓരുവെള്ളം ചെറുതന ഗ്രാമപ്പഞ്ചായത്തിലെ ചില ഭാഗങ്ങളില്‍ കയറിയത്് ഭീഷണിയായിരുന്നു. കഴിഞ്ഞ സീസണില്‍ ഓരുവെള്ളം കയറിയതിനെ തുടര്‍ന്ന്് ഇരുപത്തിനാലായിരം  സി ബ്ലോക്ക്, മൂവായിരത്തി അഞ്ഞൂര്‍  ഐ ബ്ലോക്ക് തുടങ്ങിയ കായല്‍ നിലങ്ങളില്‍ അമ്ലത്തിന്റെ  അളവ് ഏറെ കുടുതലാണ്. ഇവിടെ വീണ്ടും കക്ക  ഇടുന്നതിനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.
Next Story

RELATED STORIES

Share it