World

പാക് പ്രസിഡന്റിന് ഹസ്തദാനം നല്‍കി മോദി

ന്യൂഡല്‍ഹി: ഭീകരവാദത്തിന്റെ പേരില്‍ പാകിസ്താനെതിരേ ഇന്ത്യ ശക്തമായി നിലകൊള്ളുന്നതിനിടെ പാക് പ്രസിഡന്റിന് കൈ കൊടുത്തു പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയിലെ ചിങ്ദാവോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണു മോദി, പാക് പ്രസിഡന്റ് മംനൂന്‍ ഹുസയ്‌ന് ഹസ്തദാനം നല്‍കിയത്. ഇരുവരും കൈകൊടുത്തു കുശലം പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഷാങ്ഹായി കോ-ഓപറേഷനില്‍ പൂര്‍ണ അംഗമായി കരാറില്‍ ഒപ്പിട്ട ശേഷമാണ് ഇരുവരും ഹസ്തദാനം നടത്തിയത്.ഭീകരവാദത്തിനെതിരായ സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇത്തവണത്തെ ഉച്ചകോടിയിലെ പ്രധാന വിഷയങ്ങളിലൊന്ന്.
Next Story

RELATED STORIES

Share it