Flash News

പാകിസ്താന്‍ : മുശര്‍റഫിന്റെ മഹാസഖ്യത്തിന് തുടക്കത്തിലേ തിരിച്ചടി



ഇസ്‌ലാമാബാദ്: പാകിസ്താന്‍ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാവുന്നതിന്റെ ഭാഗമായി 23 രാഷ്ട്രീയപാര്‍ട്ടികളുട സഖ്യവുമായി രംഗത്തെത്തിയ മുന്‍ പട്ടാള ഭരണാധികാരിയും പ്രസിഡന്റുമായ പര്‍വേസ് മുശര്‍റഫിന് രണ്ടാംദിനം തന്നെ തിരിച്ചടി. 23 രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്നു പാകിസ്താനില്‍ പാകിസ്താന്‍ അവാമി ഇത്തിഹാദ് (പിഎഐ) എന്ന പേരില്‍ മഹാസഖ്യം രൂപീകരിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം മുശര്‍റഫ് പ്രഖ്യാപിച്ചത്.  എന്നാല്‍, മുശര്‍റഫിന്റെ സഖ്യവുമായി തങ്ങള്‍ സഹകരിക്കില്ലെന്ന് പ്രധാന ഘടക കക്ഷികളായ പാകിസ്താന്‍ അവാമി തഹ്്‌രീഖ്, മജ്്‌ലിസ് വഹ്ദത്തെ മുസ്്‌ലിമീന്‍ എന്നീ പാര്‍ട്ടികള്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിഴാഴ്ച ദുബയില്‍ നിന്നായിരുന്നു മുശര്‍റഫിന്റെ  പ്രഖ്യാപനം. രാജ്യത്തെ എല്ലാ മുഹാജിര്‍ വിഭാഗങ്ങളും ഒരു കുടക്കീഴില്‍ ഒന്നിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍, ഇത്തരത്തില്‍ ഒരു സഖ്യത്തിന് തങ്ങളുമായി ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഒരു യോഗത്തിലും പാര്‍ട്ടി വക്താക്കള്‍ പങ്കെടുത്തിട്ടില്ലെന്നും മജ്്‌ലിസ് വഹ്ദത്തെ മുസ്്‌ലിമീന്‍ നേതൃത്വം അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല തങ്ങള്‍ അവാമി ഇത്തിഹാദുമായി സഖ്യത്തിലേര്‍പ്പെട്ടതെന്ന് സുന്നി ഇത്തിഹാദ് കൗണ്‍സില്‍ ചെയര്‍മാന്‍ ശഹിബ്‌സാദ് ബാമിദ് റസയും അറിയിച്ചു. ബേനസീര്‍ ഭൂട്ടോ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന മുശര്‍റഫ് നിലവില്‍ ദുബയിലാണുള്ളത്. മുത്താഹിദ് ഖ്വാമി മൂവ്‌മെന്റി (എംക്യുഎം) നെയും പാക് സര്‍സമീന്‍ പാര്‍ട്ടി (പിഎസ്പി)യെയും പുതിയ സഖ്യത്തിലേക്ക് മുശര്‍റഫ് ക്ഷണിച്ചിരുന്നു.
Next Story

RELATED STORIES

Share it