Flash News

പാകിസ്താനെതിരേ ചൈനീസ് മാധ്യമങ്ങള്‍



ബെയ്ജിങ്: പാകിസ്താന്‍ ഭീകരതയുടെ വിളനിലമാണെന്ന കുറ്റപ്പെടുത്തലുമായി ചൈനീസ് മാധ്യമം. ബലൂചിസ്താനില്‍ രണ്ടു ചൈനീസ് പൗരന്‍മാരെ ഐഎസ് തട്ടിക്കൊണ്ടുപോയി വധിച്ചതിനു പിന്നാലെ ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചത്. ഭീകരത അടിസ്ഥാന വികസന പദ്ധതികള്‍ക്കു ഭീഷണിയാണെന്നും പത്രം ചൂണ്ടിക്കാട്ടി. വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിക്കായി ചൈന പാകിസ്താനില്‍ വന്‍ നിക്ഷേപമാണ് നടത്തിയത്. ഇവയൊക്കെ സായുധസംഘടനകളുടെ ആക്രമണങ്ങള്‍ക്ക് ഇരയാവുമെന്ന ആശങ്കയും പത്രം ഉയര്‍ത്തി. സുരക്ഷയില്‍ പാകിസ്താന്‍ ഏറെ പിന്നാക്കമാണ്. അതിനാല്‍ മേഖലയിലെ ചൈനീസ് പദ്ധതികള്‍ക്കു ഭീഷണിയുണ്ടാവാമെന്നും പത്രം അഭിപ്രായപ്പെടുന്നു. അതേസമയം, ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പാക് പ്രസിഡന്റ് നവാസ് ശരീഫിനെ അവഗണിച്ചെന്ന വാര്‍ത്ത ചൈന നിഷേധിച്ചു.
Next Story

RELATED STORIES

Share it