World

പാകിസ്താനില്‍ സാമൂഹികപ്രവര്‍ത്തകനെ കാണാതായി

ഇസ്്‌ലാമാബാദ്: സാമൂഹിക പ്രവര്‍ത്തകന്‍ റസാഖാനെ കാണാനില്ലെന്ന് പരാതി. പാകിസ്താനിലെ ലാഹോറില്‍ മതസംഘടനകളുടെ വിവാദമായ പ്രതിഷധ പരിപാടിയെ ക്കുറിച്ചുള്ള പൊതു ചര്‍ച്ചയില്‍ പങ്കെടുത്തശേഷമാണ് അദ്ദേഹത്തെ കാണാതായത്. മതസംഘടനകളുടെ പ്രതിഷേധ പരിപാടി സംഘര്‍ഷത്തിനു കാരണമായിരുന്നു. പ്രതിഷേധത്തിനു സൈന്യത്തിന്റെ രഹസ്യ പിന്തുണയുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അതേസമയം, റാസാഖാന്റെ തിരോധാനം സംബന്ധിച്ച ആരോപണങ്ങള്‍ സൈനിക വൃത്തങ്ങള്‍ തള്ളി.ലാഹോറില്‍ പുതിയ ഇസ്്‌ലാമിക രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപംകൊടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഖാനിന്റെ നേതൃത്വത്തില്‍ പൊതുയോഗം  വിളിച്ചുചേര്‍ത്തിരുന്നു. ചര്‍ച്ചയ്ക്കു ശേഷം   റാസാഖാനെ കാണാതാവുകയായിരുന്നു.  തട്ടിക്കൊണ്ടുപോയതായി സഹോദരന്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it