പാകിസ്താനിയെന്നാരോപിച്ച് മലയാളി യുവാക്കളെ മര്‍ദ്ദിച്ച പോലിസുകാരെ സ്ഥലംമാറ്റി

മുംബൈ: ചാവക്കാട് സ്വദേശിയായ ആസിഫ് ഷേഖിനെയും സുഹൃത്ത് ഡാനിഷിനെയും അകാരണമായി മര്‍ദ്ദിച്ച പോലിസുദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവായി. രണ്ടാഴ്ച മുമ്പ് പാകിസ്താനിയെന്നാരോപിച്ച് ബാന്ദ്ര പോലിസ് നടത്തിയ ക്രൂരമര്‍ദ്ദനം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. തേജസിലൂടെ പുറംലോകമറിഞ്ഞ ഈ വിഷയത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി തുടങ്ങി നിരവധി നേതാക്കള്‍ ഇടപെടുകയുണ്ടായി. പോലിസ് കമ്മീഷണര്‍ അഹമ്മദ് ജാവേദിന്റെ ഉത്തരവ് പ്രകാരം എസിപി സഞ്ജയ് കദം സമര്‍പ്പിച്ച റിപോര്‍ട്ട് പ്രകാരം ഇന്‍സ്‌പെക്ടറായ കേദാര്‍ പവാര്‍, അസി. ഇന്‍സ്‌പെക്ടറായ രവീന്ദ്ര കലമകര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ശഹാജി ഷെല്‍കെ, സച്ചിന്‍ പാട്ടീല്‍ എന്നിവരെ മുംബൈക്കു പുറത്തുള്ള നായ്ഗാവ് ആംസ് ഡിവിഷനിലേക്കാണ് സ്ഥലംമാറ്റിയത്. കേദാര്‍ പവാര്‍ നീണ്ട അവധിക്ക് അപേക്ഷിച്ചതായി പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. നടപടിയില്‍ സന്തുഷ്ടരാണെങ്കിലും കുറ്റക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമായിരുന്നുവെന്നാണ് ആസിഫിന്റെ ബന്ധുക്കളുടെ അഭിപ്രായം.
Next Story

RELATED STORIES

Share it