Kollam Local

പഴയേരൂര്‍ എല്‍പി സ്‌കൂള്‍ കെട്ടിട നിര്‍മാണം പാതിവഴിയില്‍

അഞ്ചല്‍:ഏരൂര്‍  പഞ്ചായത്തിലെ പഴയേരൂര്‍ എല്‍ പി  സ്‌കൂള്‍ കെട്ടിട നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയില്‍. 2008ല്‍ നിര്‍മാണം ആരംഭിച്ച കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കുന്നതിലാണ് അധികാരികളുടെ അനാസ്ഥ.  പ്രീ െ്രെപമറി മുതല്‍ 4ാം ക്ലാസ്സ് വരെ 200 കുട്ടികളാണ് ഈ സ്‌ക്കൂളില്‍ പഠിക്കുന്നത്.
കുട്ടികളെ പഠിപ്പിക്കുന്നതിനായി  സ്‌കൂളിന്റെ സ്ഥാപിത കാലത്ത് പണികഴിപ്പിച്ച നാല് ക്ലാസ് മുറികള്‍ മാത്രമെ ഇപ്പോള്‍ നിലവിലുള്ളു.  െ്രെപമറി ക്ലാസ് നടത്തുവാന്‍ ക്ലാസ് മുറി ഇല്ലാതെ വന്നതോടെ പാചകപുര കുട്ടികളുടെ പഠന മുറിയായി മാറി. സ്‌ക്കുളിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ കുട്ടികളുള്ള പഴയേരൂര്‍ എല്‍പി സ്‌ക്കൂളിന് 2008ല്‍ നിര്‍മാണ ആരംഭിച്ച് പാതി വഴിയില്‍ നിലച്ച കെട്ടിടത്തിന്റെ കട്ടളകളും ജനല്‍ പാളികളും പൂര്‍ണ്ണമായി ദ്രവിച്ചനിലയിലാണ്.
എസ്എസ്എ ഫണ്ടില്‍ നിന്ന് 6:2 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിര്‍മാണം ആരംഭിച്ചത്. നിലവില്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ ഈ തുക മതിവരില്ല എന്നതും കെട്ടിട നിര്‍മാണത്തിന് വെല്ലുവിളിയാണ്. ഏത് സമയവും നിലംപതിക്കാമെന്ന അവസ്ഥയില്‍ പൂര്‍ണ്ണ തകര്‍ച്ചയിലെത്തിയ കെട്ടിടം കുട്ടികളുടെ ജീവനു  ഭീഷണിഉറര്‍ത്തുന്നു.  ജീവന് ഭീഷണിയായി മാറിയ കെട്ടിടം പൊളിച്ച് നീക്കുവാനോ നിര്‍മാണം പൂര്‍ത്തിയാക്കുവാനോ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാവണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി മുട്ടാത്ത വാതിലുകളില്ലായെന്നും 60 വര്‍ഷത്തില്‍പരം പഴമയുടെ പൈത്യകമേന്തി നില്‍ക്കുന്ന സ്‌ക്കുളിന് അര്‍ഹമായ പരിഗണന നല്‍കുവാന്‍ അധികാരികളുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണമെന്നും ഗ്രാമപ്പഞ്ചായത്ത് അംഗം കൊച്ചുമ്മന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it