kannur local

പള്ളൂര്‍ സ്പിന്നിങ് മില്ലിന്റെ മതില്‍ തകര്‍ന്നു

മാഹി: ഈസ്റ്റ് പള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന മാഹി സ്പിന്നിങ് മില്ലിന്റെ പിന്‍വശത്തുള്ള അപകടാവസ്ഥയിലായിരുന്ന മതില്‍ തകര്‍ന്നു വീണു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തഒഴിവായത്.
നിരവധി തവണ മതിലിന്റെ ശോച്യാവസ്ഥ മില്‍ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. കുട്ടികളും പ്രായമുള്ളവരും ഉള്‍പ്പെടെ നിരവധി പേര്‍ സ്‌കുളുകളിലേക്കും മറ്റുമായി യാത്ര ചെയ്യന്നത് മില്ലിന്റെ നാലു വശത്തുമായി ഉയര്‍ന്നു നില്‍ക്കുന്ന അപകടഭീതി ഉയര്‍ത്തുന്ന ഈ ചുറ്റുമതിലിന്റെ വശത്തു കുടിയാണ്. പല തവണ മതില്‍ പൊളിച്ച് നീക്കാനാവശ്യപ്പെട്ടിട്ടും അധികുതര്‍ മുഖം തിരിക്കുകയായിരുന്നു. ഒരാള്‍ക്ക് കഷ്ടിച്ച് നടന്നുപോവാന്‍ മാത്രം സാധിക്കുന്ന ഇട വഴിയിലുള്ള മതിലാണ് തകര്‍ന്നു വീണത്. ആളില്ലാത്ത സമയവും ഉച്ചനേരവുമായതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത്. ഇനിയെങ്കിലും അപകടാവസ്ഥയിലുള്ള മതിലിന്റെ ബാക്കി ഭാഗം പൊളിച്ചുമാറ്റാന്‍ തയ്യാറാവണമെന്ന് പരിസരവാസികളും നാട്ടുകാരും അധികൃതരോടാവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it