Idukki local

പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങിയ പെണ്‍കുട്ടികള്‍ക്ക് നേരെ ടൗണില്‍ അതിക്രമം; അഞ്ചുപേര്‍ അറസ്റ്റില്‍



തൊടുപുഴ: പള്ളിപെരുന്നാള്‍ കണ്ട് മടങ്ങിയ പെണ്‍കുട്ടികള്‍ക്ക് നേരെ ആറ് അംഗ സംഘത്തിന്റെ അതിക്രമം.സംഭവത്തി ല്‍ കൗമാരക്കാരനുള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റിലായി.ഒരു കൗമാഞായറാഴ്ച രാതി 9.30ന് ഇടുക്കി ടൗണിന് സമീപം വലിയ പാലത്തിലായിരുന്നു സംഭവം.ഇടുക്കി സ്വദേശികളായ മഠത്തില്‍ ഡെന്നീസ്(32),ഓടത്തില്‍ ലിനു(21),കൊച്ചുപാറയ്ക്കല്‍ അരൂണ്‍(22) ആനല്ല്യുരില്‍ ജയിന്‍(19) എന്നിവരെയും ഒരു കൗമാരക്കാരനെയും  പോലിസ് അറസ്റ്റു ചെയ്തു.പ്രതികളില്‍ ഒരാള്‍ ഒളിവിലാണ് .ഇയാള്‍ ഒരു മാസം മുമ്പ് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ചിത്രം മോര്‍ഫിങ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതിയാണ്.പെരുന്നാള്‍ കണ്ട് മടങ്ങിയ പെണ്‍കുട്ടികളെ കാറിലും ബൈക്കിലും എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു.പെണ്‍കുട്ടികള്‍ പ്രാണരക്ഷാര്‍ഥം നിലവിളിച്ച് പാലത്തി ല്‍ നിന്ന് എടുത്ത് ചാടുകയായിരുന്നു പെണ്‍കുട്ടികളുടെ കൂട്ട നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കുടിയതോടെ സംഘം വാഹനത്തില്‍ കയറി സ്ഥലം വിട്ടു.സംഭവം അറിഞ്ഞ് സ്ഥലത്ത്  എത്തിയ പോലിസ് രാത്രിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.പിന്നീട് അന്വേഷണം ഊര്‍ജിതമാക്കിയ ഇടുക്കി പോലിസ് തിങ്കളാഴ്ച നാല് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഈ പ്രദേശം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന സംഘങ്ങള്‍ സജീവമാണ്.
Next Story

RELATED STORIES

Share it