പലചരക്കു കടയിലെ കവര്‍ച്ച: രേഖാചിത്രം പുറത്തുവിട്ടു
BY Sumeera SMR20 April 2016 4:15 AM GMT
Sumeera SMR20 April 2016 4:15 AM GMT
ചക്കരക്കല്ല്: പലചരക്കു കടയില്‍ മോഷണം നടന്ന സംഭവത്തില്‍ പോലിസ് രേഖാചിത്രം പുറത്തു വിട്ടു. ചക്കരക്കല്ല് ടൗണിലെ തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം.
അരി വാങ്ങാനെന്ന വ്യാജേന കടയിലെത്തിയാള് മേശ വലിപ്പില്‍ നിന്ന് 17000 രൂപ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. മൂന്ന് ചാക്ക് അരി ആവശ്യപ്പെട്ട് കടയിലെത്തിയ ഇയാള്‍ സാമ്പിള്‍ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സാമ്പിള്‍ ശേഖരിക്കാന്‍ കടയുടമ ഉള്ളിലേക്ക് പോയ സമയത്താണ് പണം മോഷ്ടിച്ചത്. അരി കൊണ്ടു പോവാന്‍ വണ്ടി വിളിക്കാമെന്ന് പറഞ്ഞ് പുറത്തേക്കു പോയ ഇയാള്‍ പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്ന് കടയുടമ മേശ പൂട്ടുന്നതിനിടയിലാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ സമീപത്ത് അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. ചക്കരക്കല്‍ പോലിസില്‍ പരാതി നല്കി. പോലിസ് നടത്തിയ പരിശോധനയില്‍ സമീപത്തെ സിസിടിവി കാമറയില്‍ മോഷ്ടാവെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. എഎസ്പി ജി പൂങ്കുഴലി, എസ്ഐ പി ബിജു എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT