Pathanamthitta local

പറക്കോട്ട് ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ കല്‍വിളക്കുകള്‍ തകര്‍ത്തു



അടൂര്‍: പറക്കോട്ട് ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ കല്‍വിളക്കുകള്‍ തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അറുകാലിക്കല്‍ പടിഞ്ഞാറ് പുന്നവേലില്‍ ഗോപാലന്‍ (53)നെയാണ് അറസ്റ്റ് ചെയ്തത്.. ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നതായി പോലീസ് പറഞ്ഞു. അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന മൂന്ന് ദേവാലയങ്ങളുടെ കല്‍ വിളക്കും കുരിശടിയിലെ കുരിശുമാണ് തകര്‍ത്തത്.സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ കുരിശടിയുടെ മുന്‍വശത്ത് സ്ഥാപിച്ചിരുന്ന കുരിശോട് കൂടിയ കല്‍വിളക്കും മോര്‍ അപ്രേം യാക്കോബായ സുറിയാനി പളളിയുടെ കുരിശടിയിലെ മാതാവിന്റെ ഫോട്ടോയും കുരിശും നശിപ്പിച്ചു. മോര്‍ അപ്രേം ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ മുന്‍ഭാഗത്ത് ഇരുവശവുമായി സ്ഥാപിച്ചിരുന്ന കുരിശോട് കൂടിയ കല്‍ വിളക്കുകളും തകര്‍ക്കപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് അടൂര്‍ ഡി.വൈ.എസ്.പി എസ്.റഫീക്കിന്റെ നേത്യത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.രാവിലെ പതിനൊന്ന് മണിയോടെ പത്തനംതിട്ടയില്‍ നിന്നും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തിതെളിവ് ശേഖരിച്ചു.സംഭവത്തില്‍ മോര്‍ അപ്രേം ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാദര്‍ ജിജു ജോണ്‍ വയലിറക്കത്ത്, ട്രസ്റ്റി മോന്‍സി തങ്കച്ചന്‍, സെക്രട്ടറി ബാബു വര്‍ണ്മീസ് പനയ്ക്കത്തറ, ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസന കമ്മറ്റിയംഗം അഡ്വ ജോസ് കളീക്കല്‍ എന്നിവര്‍ പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it