Pathanamthitta local

പരുമല പെരുന്നാളിന് കൊടിയേറി



മാന്നാര്‍:വിശ്വാസ നിറവില്‍ ആയിരങ്ങളെ സാക്ഷിയാക്കി പരുമല പെരുന്നാളിന് കൊടിയേറി.പള്ളിക്ക് പടിഞ്ഞാറും കിഴക്കുമായുള്ള മൂന്ന് കൊടിമരങ്ങളിലും മൂന്ന് ഭദ്രാസന മെത്രാപ്പോലീത്തമാര്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. പമ്പാ നദിക്കരയിലെ കുരിശ്ശടിക്ക് ചേര്‍ന്നുള്ള കൊടിമരത്തില്‍ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തായും പള്ളിമുറ്റത്തുള്ള കൊടിമരത്തില്‍ കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായും കിഴക്ക് വശത്തുള്ള കൊടിമരത്തില്‍ കൊച്ചി ഭദ്രാസനാധിപന്‍ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ്,നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസും ചേര്‍ന്ന് കൊടിയേറ്റി.ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി വിശ്വാസികള്‍ കൊടി ഉയര്‍ത്തിയപ്പോള്‍ ആകാശത്തേക്ക് വെറ്റില പറത്തി.ഇന്നലെ രാവിലെ 10ന് പന്നായിക്കടവില്‍ കുടുംബങ്ങളില്‍ നിന്ന് കൊണ്ടുവന്ന മൂന്ന് കൊടികള്‍ റാസയായി പരുമല കബറിങ്കലില്‍ എത്തിച്ചു.തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന് കബറിങ്കലിലും പള്ളിയിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് പള്ളിയില്‍ നിന്നു കൊടികളുമേന്തി റാസയായി പ്രധാന കൊടിമരചുവട്ടിലും തുടര്‍ന്ന് പള്ളിമുറ്റത്തുള്ള രണ്ട് കൊടിമരങ്ങളിലും കൊടി ഉയര്‍ത്തിയത്. കൊടിയേറ്റ് കര്‍മത്തില്‍ പങ്കെടുക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ഇവിടെ എത്തിയത്.കൊടിയേറ്റിന് ശേഷം തീര്‍ത്ഥാടന വാരാഘോഷ പൊതുസമ്മേളനം നടന്നു.വൈകീട്ട് അഞ്ചിന് പരുമല തിരുമേനിയുടെ ആദ്യകാല വസതിയില്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 144 മണിക്കൂര്‍ നീളുന്ന അഖണ്ഡ പ്രാര്‍ത്ഥനയുടെ ഉദ്ഘാടനവും തുടര്‍ന്ന് സന്ധ്യാനമസ്‌ക്കാരത്തിന് ശേഷം കണ്‍വന്‍ഷന്റെ ഉദ്ഘാടനവും നടന്നു. രാത്രി കബറിങ്കലില്‍ ധൂപ പ്രാര്‍ത്ഥാനയും തുടര്‍ന്ന് ആശിര്‍വാദവും ശയനനമസ്‌ക്കാരവും നടന്നു.ഇന്ന് രാവിലെ 6.30ന് ചാപ്പലിലും 7.30ന് പള്ളിയിലും വിശുദ്ധ കുര്‍ബാന.10ന് ഉപവാസധ്യാനവും മധ്യസ്ഥപ്രാര്‍ത്ഥാനയും.ഉച്ചകഴിഞ്ഞ് 2.30ന് ഗുരുവിന്‍ സവിധേ,വൈകീട്ട് നാലിന് ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പര എന്നിവ നടക്കും.
Next Story

RELATED STORIES

Share it