Flash News

പരീക്ഷ റദ്ദാക്കിയ നടപടി നിരുത്തരവാദപരം: കാംപസ് ഫ്രണ്ട്

പരീക്ഷ റദ്ദാക്കിയ നടപടി നിരുത്തരവാദപരം: കാംപസ് ഫ്രണ്ട്
X






കോഴിക്കോട്: ബിരുദ വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ റദ്ദാക്കിയ കാലിക്കറ്റ് സര്‍വകലാശാല അധികൃതരുടെ നടപടി നിരുത്തരവാദപരമാണെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സലീം പറഞ്ഞു. അധികൃതരുടെ അശ്രദ്ധമൂലം ചോദ്യ പേപ്പര്‍ പാക്കറ്റ് മാറി പൊട്ടിച്ചതിന്റെ പേരില്‍ പരീക്ഷകള്‍ റദ്ദാക്കിയ നടപടി അംഗീകരിക്കാന്‍ കഴിയില്ല. പരീക്ഷ നടന്ന് അഞ്ച് ദിവസം കഴിഞ്ഞാണ് റദ്ദാക്കിയ വിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളെ ദ്രോഹിക്കുന്ന അധികാരികള്‍ പരീക്ഷാ നടത്തിപ്പില്‍ വീഴ്ച വരുത്തിയ ബന്ധപ്പെട്ടവര്‍ക്കെതിരേ അന്വേഷണം നടത്താന്‍ തയ്യാറാവുന്നില്ല. ഈ വിഷയത്തില്‍ അനാസ്ഥ അവസാനിപ്പിക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 മണിക്ക് സര്‍വകലാശാല പരീക്ഷാ ഭവനിലേക്കു മാര്‍ച്ച് നടത്തുമെന്നും പി കെ സലീം പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it