kozhikode local

പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള വികസനം ഇരിക്കുന്ന കൊമ്പുമുറിക്കുന്നതിനു തുല്യം: ബിനോയ് വിശ്വം



പേരാമ്പ്ര: പരിസ്ഥിതിയെ മറന്നു കൊണ്ടുള്ള വികസനം ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനുതുല്യമാണെന്നും ദീര്‍ഘവീക്ഷണമില്ലാത്ത വികസന കാഴ്ചപ്പാട് മനുഷ്യവര്‍ഗത്തിന്റെ തന്നെ സുസ്ഥിതിയെ ബാധിക്കുമെന്നും മുന്‍ വനം പരിസ്ഥിതി മന്ത്രിയും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ ബിനോയ് വിശ്വം പറഞ്ഞു. യുവകലാസാഹിതി പുസ്തകോത്സവത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ നടന്ന പരിസ്ഥിതിയും വികസനവും സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഗംഗാ നദിശുചീകരിക്കാത്ത കേന്ദ്രഗവണ്‍മെന്റിന്റെ  പരിസ്ഥിതിസ്‌നേഹം തട്ടിപ്പാണ്.ഹിമാലയത്തില്‍ നിരന്തരമായി മണ്ണൊലിപ്പ് തുടരുന്നതുംമലയിടിയുന്നതും അറിയാത്തവരല്ലകേന്ദ്രത്തിലുള്ളത്. ഇടതുപക്ഷത്തിന് വ്യക്തമായ വികസന കാഴ്ചപ്പാടുണ്ട്. ഇന്നുള്ള നിലയില്‍ ഭൂമിയെ വരാനിരിക്കുന്നതലമുറയ്ക്ക് കൈമാറണമെന്ന കാഴ്ചപ്പാടാണ് കാള്‍മാര്‍ക്‌സ് മുന്നോട്ടുവെച്ചത്-അദ്ദേഹം വ്യക്തമാക്കി. അജയ് ആവള അധ്യക്ഷത വഹിച്ചു. ഡോ. കെ എന്‍ അജോയ് കുമാര്‍,നിജേഷ് അരവിന്ദ്, സി കെ ബാലകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it