Idukki local

പരിമിതികള്‍ വകവയ്ക്കാതെ ഓടിയെത്തി ഇടുക്കി ഫയര്‍ഫോഴ്‌സ്‌



ചെറുതോണി: പരിമിതികള്‍ക്ക് നടുവിലും കാലവര്‍ഷക്കെടുതികളെ നേരിടുകയാണ് ഇടുക്കി ഫയര്‍ഫോഴ്‌സ്. ഫയര്‍സ്‌റ്റേഷന്റെ പരിധിയി ല്‍ വനമേഖല കൂടുതലുള്ളതിനാല്‍ കാലവര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ റോഡിലേക്ക് മരം ഒടിഞ്ഞ് വീഴുന്നത് പതിവാണ്. രണ്ടാഴ്ചക്കിടെ ജില്ലാ ആസ്ഥാന മേഖലകളില്‍ മാത്രം പത്തോളം കേസുകളുണ്ടായി. ജീവനക്കാരുടെ കുറവാണ് ഇടുക്കി ഫയര്‍ഫോഴ്‌സ് നേരിടുന്ന പ്രധാന വെല്ലുവിളി. രണ്ട് ട്രെയിലര്‍, ഒരു ആബുലന്‍സ്, ഒരു ജീപ്പ് എന്നിവയാണുള്ളത്. പന്ത്രണ്ട് ഫയര്‍മാന്‍മാര്‍ വേണ്ടിടത്ത് പത്ത് പേര്‍ മാത്രമാണുള്ളത്. െ്രെഡവര്‍മാരുടെ എണ്ണത്തിലും രണ്ട് പേര്‍ കുറവാണ്. ഇടുക്കിയിലെ ഭൂപ്രകൃതി അനുസരിച്ച് പലപ്പോഴും ദുരന്ത സ്ഥലങ്ങളിലേക്ക് വലിയ ട്രെയിലറുകള്‍ക്ക് കടന്ന് ചെല്ലാന്‍ പ്രയാസമാണ്. മഴക്കാലത്തെ ദുരന്ത സാധ്യതകള്‍ കണക്കിലെടുത്ത് ചെറിയ വാഹനം അനുവദിക്കുകയും താല്കാലിക നിയമനത്തിലൂടെയെങ്കിലും ജീവനക്കാരുടെ കുറവും പരിഹരിക്കണം. ജില്ലാ ഫയര്‍ സ്‌റ്റേഷന് വേണ്ടിയാണ് ചെറുതോണി ആലിന്‍ചുവടിന് സമീപം സ്ഥലം കണ്ടെത്തി കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയത്. എന്നാല്‍ പന്ത്രണ്ട് വര്‍ഷം പിന്നിട്ടിട്ടും ജില്ലാ ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനം ഇവിടെ ഇനിയും ആരംഭിക്കാനായില്ല.
Next Story

RELATED STORIES

Share it