kozhikode local

പരാതികളും പ്രതിഷേധവും: വില്ലേജ് ഓഫിസര്‍ക്ക് സ്ഥലംമാറ്റം

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂര്‍ വില്ലേജ് ഓഫീസര്‍ ഷൈനി റോസിനെ സ്ഥലം മാറ്റി. ഇവര്‍ക്കെതിരെ പരാതികള്‍ ഉയരുകയും, പ്രതിഷേധവുമായി സിപിഎം രംഗത്തിറങ്ങുകയും ചെയ്ത സാഹചര്യത്തിലാണ്  തഹസില്‍ദാര്‍ അനിതകുമാരി സ്ഥലം മാറ്റനടപടികള്‍ സ്വീകരിച്ചത്. ജില്ലയിലെ തന്നെ മറ്റൊരു വില്ലേജ് ഓഫിസിലേക്കാണ് ഇവരെ  സ്ഥലംമാറ്റിയിരിക്കുന്നത് .കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ  വില്ലേജ് ഓഫിസര്‍ക്കെതിരെ ഒട്ടേറെ പേര്‍ പരാതി  ഉയര്‍ത്തിയിരുന്നു.
മരഞ്ചാട്ടി സ്വദേശി സുലൈമാന്‍ എന്നയാള്‍ക്ക് സ്വന്തം പേരിലുള്ള ആറേമുക്കാല്‍ സെന്റ് സെന്റ് സ്ഥലം പണയപ്പെടുത്തി ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുന്നതിനായി പട്ടയം ആവശ്യമായതിനെ തുടര്‍ന്ന് ഇയാള്‍ പട്ടയത്തിന്റെ പ്രാഥമിക നടപടികള്‍ക്കായി ഇവിടെ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയുടെ  ഫയല്‍ നമ്പര്‍ കിട്ടുന്നതിനുവേണ്ടി സുലൈമാന്‍ ഒട്ടേറെ  തവണ വില്ലജ് ഓഫിസില്‍ കയറിയിറങ്ങുന്നു. ഫയല്‍ നമ്പര്‍ ലഭിക്കണമെങ്കില്‍ വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചുസ്‌കെച്ചും പ്ലാനും,മഹസറും തയ്യാറാക്കി നല്‍കേണ്ടതുണ്ട്.
എന്നാല്‍ വില്ലേജ് ഓഫിസറുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിരുന്നില്ല. പിതാവ് ഉപേക്ഷിച്ച് പോയ വിദ്യാര്‍ഥിനി കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിനായി എത്തിയ സമയത്ത് ഈ വിദ്യാര്‍ഥിനിയെ ജാതി പേര് വിളിച്ച് അപമാനിച്ചതായും പരാതിയുണ്ടായിരുന്നു.
ഇതിന് പുറമെ കനത്ത മഴയില്‍  വീടിന്റെ മുറ്റം ഇടിഞ്ഞ് നശിച്ച  വിവരം അറിയിക്കാനെത്തിയ സ്ത്രീയെ നിരവധി തവണ ഓഫിസിലേക്ക് വരുത്തി വട്ടം കറക്കിയതായും ആക്ഷേപമുയര്‍ന്നിരുന്നു. വില്ലേജ് ഓഫിസറെ സ്ഥലം മാറ്റിയതോടെ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ക്കാണ് താല്‍ക്കാലിക ചുമതല.
Next Story

RELATED STORIES

Share it