പരസ്യങ്ങളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയും: ശിവരാജ് സിങ്
BY Sumeera SMR18 May 2016 2:58 AM GMT
Sumeera SMR18 May 2016 2:58 AM GMT
ഭോപാല്‍: സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന പരസ്യങ്ങള്‍ നിരോധിക്കണമെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്.
സ്ത്രീകളെ ചരക്കായി ചിത്രീകരിക്കുന്ന പരസ്യങ്ങള്‍ നിരോധിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് 10 ദിവസത്തിനകം രൂപംനല്കാന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. ഇത്തരം പരസ്യങ്ങള്‍ നീക്കംചെയ്യാനുള്ള നിയമനിര്‍മാണം നടത്തുമെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. തന്റെ പ്രസംഗങ്ങളില്‍ ഇത്തരം പരസ്യങ്ങള്‍ക്കെതിരേ സംസാരിക്കുന്ന ചൗഹാന് ഒരിക്കല്‍ സ്ത്രീയുടെ നഗ്നത പ്രദര്‍ശിപ്പിച്ച ഭോപാല്‍ നഗരത്തിലെ ഒരു പരസ്യ ബോര്‍ഡ് നീക്കംചെയ്തിരുന്നു. അടുത്തിടെ ഉജ്ജയിനില്‍ സിംഹസ്ത കുംഭമേളയോടനുബന്ധിച്ച് നടന്ന 'ശരിയായ പാതയിലുള്ള ജീവിതം' എന്ന അന്താരാഷ്ട്ര സമ്മേളനത്തിലെടുത്ത 51 ഇന പരിപാടികളുടെ ഭാഗമായാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Next Story
RELATED STORIES
രാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMT