Flash News

പരസ്യക്കശാപ്പ്: എട്ടുപേര്‍ അറസ്റ്റില്‍

പരസ്യക്കശാപ്പ്: എട്ടുപേര്‍ അറസ്റ്റില്‍
X

കണ്ണൂര്‍: കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത കേസില്‍ യൂത്ത്‌കോണ്‍ഗ്രസ്സ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സിറ്റി പോലീസ് ആണ് അറസ്്റ്റ് ചെയ്തത്. വളര്‍ത്തുമൃഗങ്ങളോടുള്ള ക്രൂരത തടയല്‍, അന്യായമായ സംഘംചേരല്‍ തുടങ്ങിയ സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. പരസ്യക്കശാപ്പ് വിവാദമായതോടെ റിജില്‍ മാക്കുറ്റിയുല്‍പ്പെടെയുള്ളരെ കോണ്‍ഗ്രസ്സില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രവിജ്ഞാപനത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പരസ്യമായി മാടിനെ അറുത്തത്.

[related]
Next Story

RELATED STORIES

Share it