പരവൂര്‍ ദുരന്തം; പോലിസിനു തിരിച്ചടി" ക്ഷേത്രഭാരവാഹികള്‍ കലക്ടറെ കണ്ടതിന് തെളിവില്ല

കൊല്ലം: വെടിക്കെട്ടിന് അനുമതി തേടി പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ ജില്ലാ കലക്ടറെ കണ്ടുവെന്ന ആരോപണത്തിനു തെളിവില്ലാതെ ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ നിന്നു പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കില്‍ ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല. കലക്ടറുടെ ചേംബറിലേതടക്കമുള്ള സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമായതാണ് പോലിസിനു തിരിച്ചടിയായത്.
ദൃശ്യങ്ങള്‍ കണ്ടെത്തുന്നതിനായി സിസിടിവി കാമറകളുടെ ഹാര്‍ഡ്ഡിസ്‌ക് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ ഇല്ലെന്നു വ്യക്തമായത്. നിരോധനമേര്‍പ്പെടുത്തിയ വെടിക്കെട്ടിന് അവസാന ദിവസം എങ്ങനെ അനുമതി ലഭിച്ചുവെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം കലക്ടറേറ്റ് ഓഫിസിലെത്തി ക്ഷേത്ര ഭാരവാഹികളുടെ സന്ദര്‍ശനത്തിന്റെ ദൃശൃങ്ങളുണ്ടെന്ന് അവകാശപ്പെട്ട് ഹാര്‍ഡ്‌സിസ്‌ക് പരിശോധിച്ചത്. കലക്ടര്‍ പറഞ്ഞിട്ടാണ് സിറ്റി പോലിസ് കമ്മീഷണര്‍ ക്ഷേത്രഭാരവാഹികള്‍ക്ക് വെടിക്കെട്ടു നടത്താന്‍ അനുമതി ന ല്‍കിയതെന്നാണ് ക്രൈംബ്രാ ഞ്ചിന്റെ വാദത്തെ സാധൂകരിക്കാനായിരുന്നു പരിശോധന. അതിന്റെ പേരിലാണ് കലക്ടറുടെ ഓഫിസ് പരിശോധിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. എന്നാല്‍, ആറുമാസമായി ഓഫിസിലെ സിസിടിവി കാമറ പ്രവര്‍ത്തനരഹിതമാണെന്ന് കലക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍, ജില്ലാ കലക്ടറുടെ അഭിപ്രായത്തെ മുഖവിലയ്‌ക്കെടുത്താതെ അവരെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമത്തിനാണ് ഇതോടെ തിരിച്ചടി നേരിട്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് ഓഫിസിലെത്തിയ ക്രൈംബ്രാംഞ്ച് ഓഫിസിലെ ഹാര്‍ഡ് സിസ്‌കുകളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന അവകാശപ്പെടുന്ന ക്രൈംബ്രാഞ്ചിന് സംഭവത്തിന് സിസിടിവിയില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയില്ലെന്നാണു വിവരം. സിവില്‍ സ്‌റ്റേഷനില്‍ 15 സിസിടിവി കാമറകളുള്ളതില്‍ വിക്കറ്റ് ഗേറ്റുകളിലെ കാമറകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമം.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം കമ്മീഷണര്‍ ഓഫിസില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

കരാറുകാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കരിമരുന്ന് കരാറുകാരായ ഉമേഷ് കുമാര്‍, അനാര്‍ക്കലി എന്നിവര്‍ക്കു നല്‍കിയിരുന്ന ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. 1/ഘഋ1/2010, 2/20/2006 എന്നീ നമ്പര്‍ ലൈസന്‍സുകളാണ് സസ്‌പെന്‍ഡ് ചെയ്തത്. കൊല്ലം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുമേധാവികളുടെ യോഗത്തില്‍ ഹൈദരാബാദിലെ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് കരാറുകാര്‍ നിയമലംഘനങ്ങള്‍ നടത്തിയതായി ചൂണ്ടിക്കാണിച്ചിരുന്നു.
ഈ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം കഴിയില്‍ ശാന്തിനിവാസില്‍ ഉമേഷ്‌കുമാറിന്റെ ലൈസന്‍സും അനുവദനീയമായതിലും അധികം അളവില്‍ സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചിരുന്നതിന് വെന്നിക്കോട് വളയന്റകുഴി കൊച്ചുകോണം വീട്ടില്‍ അനാര്‍ക്കലിയുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടു നടത്തിയ മുഖ്യ കരാറുകാരനായ വര്‍ക്കല കൃഷ്ണന്‍കുട്ടിയും ഭാര്യ അനാര്‍ക്കലിയും കഴിഞ്ഞദിവസമാണു പിടിയിലായത്. ഇതിനു പിന്നാലെയാണ് ഇവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ കലക്ടര്‍ തീരുമാനിച്ചത്. വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച മറ്റൊരു കരാറുകാരനായ കഴക്കൂട്ടം സുരേന്ദ്രന്റെ മകനാണ് ഉമേഷ് കുമാര്‍.
Next Story

RELATED STORIES

Share it