Kollam Local

പരവൂരില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടു

പരവൂര്‍: കഴിഞ്ഞ രണ്ടുദിവസമായി ചെയ്ത ശക്തമായ മഴയില്‍ പരവൂരില്‍ വ്യാപക നാശം. വൈദ്യുതി ബന്ധം നഗരത്തില്‍ പൂര്‍ണമായും തടസപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം 6.30ന് പോയ വൈദ്യുതി ഇന്നലെയാണ് പുനസ്ഥാപിച്ചത്.റെയില്‍വേ സ്‌റ്റേഷന് സമീപം കൂറ്റന്‍ അക്വേഷ്യ മരം കടപുഴകി 11 കെവി ലൈനില്‍ പതിച്ചതാണ് നഗരത്തില്‍ വൈദ്യുതി വിതരണം താറുമാറാക്കിയത്.
ഇവിടെ ഏതാനും മരങ്ങള്‍ ഏതു നിമിഷവും കടപുഴകി വീഴാവുന്ന അവസ്ഥയിലാണ്. സമീപത്തെ വൈദ്യുതി പോസ്റ്റും ജീര്‍ണിച്ച് നിലം പൊത്താറായി.
ഇന്നലെ രാവിലെ 8.15ന് വൈദ്യുതി ജീവനക്കാര്‍ എത്തി ലൈനില്‍ വീണ മരം ഭാഗികമായി മുറിച്ച് മാറ്റി. അപ്പോഴേക്കും കനത്ത മഴ തുടങ്ങി. മഴ അറ്റകുറ്റ പണികള്‍ക്ക് തടസമായി. പുറ്റിങ്ങല്‍ ഗുരുമന്ദിരത്തിന് സമീപം, ചില്ലക്കല്‍ പള്ളിക്ക് സമീപം, ഫ്‌ളോര്‍ക്കോയ്ക്ക് സമീപം , പൊഴിക്കര ചീപ്പ് പാലത്തിന് സമീപം, തെക്കുംഭാഗം സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം തുടങ്ങിയ സ്ഥലങ്ങളില്‍ വൈദ്യുതി ലൈനില്‍ കൂറ്റന്‍ മരങ്ങള്‍ വീണു. കാറ്റിന് മുമ്പ് പല സ്ഥലത്തും വൈദ്യുതി ലൈന്‍ ഓഫാക്കിയത് വന്‍ അപകടങ്ങള്‍ ഒഴിവാക്കി. മഴ കാരണം നഗരത്തിലെ പല റോഡുകളും വെള്ളക്കെട്ടിലായി. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ റോഡ് ജലാശയത്തിന് സമാനമായി.പൊഴിക്കര, ചില്ലയ്ക്കല്‍, തെക്കുംഭാഗം, മുക്കം പ്രദേശത്ത് കടല്‍ക്ഷോഭവും രൂക്ഷമാണ്. മല്‍സ്യത്തൊഴിലാളികള്‍ ആരും ഈ മേഖലയില്‍ നിന്ന് കടലില്‍ പോയില്ല.
Next Story

RELATED STORIES

Share it