kozhikode local

പയ്യോളി ബസ്സ്റ്റാന്റിനു പിന്നില്‍ മാലിന്യച്ചാക്കുകള്‍ക്ക് തീപിടിച്ചു



പയ്യോളി: ബസ്്സ്റ്റാന്റിനു പിന്നില്‍ കൂട്ടിയിട്ട മാലിന്യ ചാക്കുകള്‍ക്ക് അജ്ഞാതര്‍ തീയിട്ടു. ഇന്നലെ രാവിലെയാണ് സംഭവം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപ്പിടിച്ചതിനെത്തുടര്‍ന്ന് പയ്യോളി ടൗണില്‍ പുക പടര്‍ന്നു. നഗരസഭാ അധികൃതരെ വിവരമറിയിച്ചെങ്കിലും സ്ഥലം സന്ദര്‍ശിക്കുകയോ വേണ്ട നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. തഹസില്‍ദാറെയും ഉയര്‍ന്ന ഉദ്യോഗസ്ഥരെയും വിവരമറിയിച്ചതിനെതുടര്‍ന്നാണ് വൈകുന്നേരം വടകരയില്‍ നിന്നു ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണമായി അണച്ചത്. മാസങ്ങളായി കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ എടുത്തുമാറ്റാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണമാകുന്നതെന്നും ആക്ഷേപമുണ്ട്. മാസങ്ങള്‍ക്കു മുമ്പ് നഗരസഭ ഗെയ്റ്റിനു മുന്നില്‍ അജ്ഞാതര്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ച് പ്രതിഷേധിച്ചിരുന്നു. ഗുരുതരമായ രോഗങ്ങള്‍ക്കു കാരണമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുക ടൗണില്‍ പടര്‍ന്നിട്ടും ബന്ധപ്പെട്ട അധികാരികള്‍ തിരിഞ്ഞുനോക്കാത്തത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കി.
Next Story

RELATED STORIES

Share it