kannur local

പയ്യാമ്പലം ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന് പ്രത്യേക പദ്ധതി : ടൂറിസം മന്ത്രി



കണ്ണൂര്‍: നവോത്ഥാന നായകരുടെയും സ്വാതന്ത്ര്യ സമരസേനാനികളുടെയും സ്മരണകള്‍ കുടികൊള്ളുന്ന പയ്യാമ്പലം സ്മൃതി കുടീരം നവീകരിച്ച് പ്രധാന സന്ദര്‍ശകകേന്ദ്രമായി മാറ്റിയെടുക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പയ്യാമ്പലം ബീച്ച് സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് മന്ത്രി നിര്‍ദേശം നല്‍കി. നഗരത്തിന്റെ സൗന്ദര്യം കുടികൊള്ളുന്ന പയ്യാമ്പലം ബീച്ചിന്റെ മനോഹാരിത സന്ദര്‍ശകര്‍ക്ക് മുമ്പില്‍ പൂര്‍ണതോതില്‍ അനാവരണം ചെയ്യുന്നതിനുള്ള സമഗ്ര പദ്ധതികള്‍ ആവിഷിക്കരിക്കും. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 31.5 കോടിയുടെ വിനോദസഞ്ചാര പദ്ധതികളാണ് ജില്ലയില്‍ അനുവദിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ജില്ലയില്‍ കൂടുതല്‍ ടൂറിസം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. അനുവദിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഓരോ മാസവും അവലോകന യോഗം ചേരണം. 2017 മാര്‍ച്ചില്‍ ഭരണാനുമതി ലഭിച്ച് ടെണ്ടര്‍ നടപടികള്‍ കഴിഞ്ഞ പദ്ധതി ഡിസംബര്‍ 31നകം പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it