malappuram local

പയ്യനാട് റോഡ് വികസനം; റബറൈസ് ചെയ്യാന്‍ 50 ലക്ഷത്തിന്റെ അനുമതി

മഞ്ചേരി: മഞ്ചേരി-ഒലിപ്പുഴ റോഡിലെ പയ്യനാട് ഭാഗത്ത് റോഡ് റബറൈസ് ചെയ്യാന്‍ 50 ലക്ഷം രൂപയുടെ ഭരണാനുമതിയായി. ഇന്നലെയാണ് പൊതുമരാമത്ത് വകുപ്പ് എം ഉമ്മര്‍ എംഎല്‍എയെ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം വീടുകളും സ്ഥലങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് കോടി രൂപ നല്‍കാന്‍ അനുമതിയായിരുന്നു. സെന്റിന് മൂന്നു ലക്ഷം രൂപയും വീട് പോവുന്നവര്‍ക്ക് സ്‌ക്വയര്‍ ഫീറ്റിന് 1000 രൂപ വീതവുമാണ് നല്‍കുക. സ്ഥലത്തിന് സര്‍ക്കാറില്‍ നിന്നു 56 ലക്ഷവും പൊതുഫണ്ട് കണ്ടെത്തി 28ലക്ഷവും അടക്കം 84 ലക്ഷമാണ് നല്‍കേണ്ടത്. മൊത്തം 13 പേരുടെ വീടുകള്‍ ഭാഗികമായും 10 പേരുടെ സ്ഥലങ്ങളുമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക.
14 വര്‍ഷത്തോളം നാട്ടുകാരും ഈ വഴിയുള്ള യാത്രക്കാരും അനുഭവിച്ച ദുരിതത്തിനാണ് ഇതോടെ അന്ത്യമാവുക. ഇതു സംബന്ധിച്ച് തേജസ് നിരന്തരം വാര്‍ത്ത നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it