Flash News

പയര്‍ വില്‍ക്കാന്‍ ചന്തയില്‍ നാല് ദിവസം കാത്തുനിന്ന കര്‍ഷകന്‍ കുഴഞ്ഞുവീണു മരിച്ചു

പയര്‍ വില്‍ക്കാന്‍ ചന്തയില്‍ നാല് ദിവസം കാത്തുനിന്ന കര്‍ഷകന്‍ കുഴഞ്ഞുവീണു മരിച്ചു
X

വിധിഷ (മധ്യപ്രദേശ്): കാര്‍ഷിക ഉല്‍പന്നം വില്‍ക്കാന്‍ കൃഷിച്ചന്തയില്‍ പൊള്ളുന്ന ചൂടില്‍ നാലു ദിവസം കാത്തുനിന്ന കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു. മൂല്‍ചന്ദ് മെയ്്‌ന (65)യാണ് മരിച്ചത്. വിധിഷ ജില്ലയിലെ സര്‍ക്കാര്‍ ചന്തയിലാണ് സംഭവം.
തന്റെ പിതാവ് പയറ് തൂക്കി വില്‍ക്കുന്നതിന് നാലു ദിവസം ഊഴം കാത്തിരുന്നുവെന്ന് മെയ്‌നയുടെ മകന്‍ നര്‍മ്മദ പ്രസാദ് പറഞ്ഞു.  മൊബൈലില്‍ അധികൃതരുടെ സന്ദേശം ലഭിച്ചതനുസരിച്ചാണ് മെയ്‌ന പയര്‍ വില്‍ക്കാനെത്തിയത്. എന്നാല്‍ ഉല്‍പന്നം വില്‍ക്കാന്‍ അദ്ദേഹത്തിനായില്ല.
ഒരേസമയം നിരവധി കര്‍ഷകര്‍ എത്തിയതിനാല്‍ അവര്‍ക്ക് ഊഴം കാത്തിരിക്കേണ്ടിവന്നുവെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അശോക് മാഞ്ചി പറഞ്ഞു. മെയ്‌നയുടെ കുടുംബത്തിന് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകന്‍ മരിച്ചതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it