പന്തളത്ത് എസ്എഫ്‌ഐ നേതാക്കളെ ആക്രമിച്ചു; തട്ടുകട തകര്‍ത്തു
BY kasim kzm29 Dec 2017 4:09 AM GMT
kasim kzm29 Dec 2017 4:09 AM GMT
പന്തളം: കുളനട മാന്തുകയില്‍ രണ്ട് എസ്എഫ്‌ഐ നേതാക്കള്‍ക്ക് രണ്ടംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി സന്ദീപ് (25), പന്തളം ഏരിയ ജോയിന്റ് സെക്രട്ടറി ഷെഫീഖ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദീപിന് തലയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏഴോടെ, കുളനട മാന്തുക എല്‍പി സ്‌കൂളിന് സമീപം എംസി റോഡില്‍ വച്ചായിരുന്നു സംഭവം. മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചതെന്ന് പോലിസ് പറയുന്നു. അതിനിടെ രാത്രി എട്ടോടെ പന്തളം എന്‍എസ്എസ് കോളേജിന് സമീപമുള്ള തട്ടുകടയിലും ആക്രമണം നടന്നു. തൃശൂര്‍ സ്വദേശി സത്യന്റെ ഉടമസ്ഥതയിലുള്ള കടയാണ് അടിച്ചു തകര്‍ത്തത്. ഭക്ഷണസാധനങ്ങളും ഉപകരണങ്ങളും നശിപ്പിച്ചു. സത്യന്റെ സ്‌കൂട്ടറിനും കേടുപാട് വരുത്തി. ഇരുസംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT