Pathanamthitta local

പന്തളം നഗരസഭയ്ക്കു മുമ്പിലെ ഗതാഗതക്കുരുക്കില്‍ ജനം വലയുന്നു



പന്തളം: ഗതാഗത തടസ്സം നിയന്ത്രിക്കാന്‍ പോലീസ് എത്തിയിട്ടും നഗരസഭക്കു മുന്നിലെ ഗതാഗത കുരുക്കില്‍ ജനം വലയുന്നു. ട്രാഫിക്ക് പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ ഡ്രൈവര്‍മാര്‍ പൂര്‍ണ്ണമായും അവഗണിച്ചതാണ് കുരുക്കു രൂക്ഷമാകാന്‍ കാരണമാവുന്നത്. എംസി റോഡില്‍ നഗരത്തിലെ ഗതാഗതകുരുക്കിനു കാരണമെന്ന മുറവിളിക്കു പരിഹാരമായി പാലം പുതുക്കി നിര്‍മ്മിച്ചെങ്കിലും ഗതാഗത കുരുക്കു തുടരുകയാണ്. സ്‌കൂളുകളും കോളജുകളും തുറന്നതും വഴിയേര വാണിഭം ശക്തി പ്രാപിച്ചതിനെതിരെയും നഗരസഭ നടപടികള്‍ സ്വീകരിക്കുന്നതില്‍ അലംഭാവം കാണിച്ചതും വലിയ ജനരോഷത്തിനു കാരണമായിട്ടുണ്ട്. സ്വകാര്യ ബസ് സ്റ്റാന്റിലെ കാത്തിരുപ്പു കേന്ദ്രം അപകട ഭീഷണിയെ തുടര്‍ന്നു നഗരസഭ അടച്ചു പ്രവേശനം നിഷേധിച്ചതും ബസ്സു യാത്രക്കാര്‍ റോഡരുകില്‍ കാത്തു നില്‍ക്കുന്നതുമാണ് ഗതാഗത തടസ്സത്തിനു പ്രധാന കാരണമാകുന്നത്. പ്രവേശനം നിഷേധിച്ചു കാത്തിരിപ്പ് കേന്ദ്രം അടച്ചു കെട്ടിയപ്പോ ള്‍ പകരം സംവിധാനം ഏര്‍പ്പെടുത്താത്ത  നഗരസഭ അധികാരികളുടെ നടപടികളും വിവാദമാവുകയാണ്.  ഈ മാലം എട്ടിന് കൂടുന്ന ഗതാഗത ഉപദേശക സമിതി ഗതാഗത കുരുക്കിനു പരിഹാരം കാണുമെന്ന് നഗരസഭ ചെയര്‍ പേഴ്‌സണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it