പനി കുറയുന്നില്ല : ഈ മാസം ചികില്‍സ തേടിയത് 6025 പേര്
BY fousiya sidheek19 Jun 2017 7:54 AM GMT
fousiya sidheek19 Jun 2017 7:54 AM GMT
തൊടുപുഴ: ജില്ലയില്‍ പനി ബാധിച്ച് ചികല്‍സ തേടുന്നവരുടെ എണ്ണം കുറയുന്നില്ല. ഈ മാസം ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികല്‍സ തേടിയവരുടെ എണ്ണം 6025ലെത്തി.കഴിഞ്ഞ വര്‍ഷം ഇതേസമയം 6757 പേര് പനി ബാധിച്ച് ചികല്‍സ തേടിയതായിട്ടാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ കണക്ക്. ചികല്‍സ തേടിയവരില്‍ ഇതുവരെ 215 പേരില്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവരില്‍ 47 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം മാത്രം 32 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പിലെ ഐ ഡി എസ് പി വിഭാഗം വ്യക്തമാക്കുന്നു. മഴക്കാല രോഗങ്ങള്‍ തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് പല പദ്ധതികളും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കി വരികയാണ്. ജനങ്ങളുടെ കൂടെ പങ്കാളിത്തം വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT