kozhikode local

പനിയില്‍ വിറങ്ങലിച്ച് സൂപ്പിക്കട

പാലേരി: വിനോദ സഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴിക്കടുത്ത സൂപ്പിക്കടക്ക് സമീപമുള്ള വളച്ചു കെട്ടിയിലെ മൂസ -മറിയം ദമ്പതികളുടെ മൂന്ന്—മക്കളുടെ അകാലത്തിലുള്ള വിയോഗം ആ കുടുംബത്തെയും ഗ്രാമത്തെയും അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്—ത്തുകയുണ്ടായി. സിവില്‍ എന്‍ജിനീയറായ സ്വാലിഹ്— മിനിഞ്ഞാന്നാണ് വൈറല്‍ പനി ബാധിച്ച് മരണപ്പെട്ടത്.
മറ്റൊരു മകന്‍ ഇതെ അസുഖം ബാധിച്ച്— രണ്ടാഴ്—ച മുമ്പ്— മരണപ്പെടുകയുണ്ടായി. അതിന്റെ നടുക്കം മാറും മുമ്പെയാണ്  ഈ ദുര്യോഗമുണ്ടായത്. നാല്  വര്‍ഷം മുമ്പ്—  ഇവരുടെ വേറൊരു മകന്‍ ബൈക്ക്— അപകടത്തില്‍പെട്ട്— മരണപ്പെട്ടിരുന്നു.
ഇപ്പോള്‍ ആശുപത്രിയിലായിരുന്ന മൂസയുടെ ജ്യേഷ്ഠ സഹോദരന്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ മറിയവും (50) ഇന്നലെ മരിച്ചു. കൂടാതെ ഇന്നലെ മരണപ്പെട്ട സ്വാലിഹിന്റെ ഭാര്യ ആതിഫ(19) യും ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ജീവിത സായാഹ്—നത്തില്‍ തുണയും അത്താണിയും അവലംബവുമാകേണ്ടുന്ന  മക്കള്‍ ഒന്നിന് പിറകെ ഓരോന്നായി വിടപറയുമ്പോഴുള്ള വിരഹവേദന ഈ കുടുംബത്തിന്— താങ്ങാനാവുന്നതിലപ്പുറമാണ്—.അവരുടെ  മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും തോരാത്ത കണ്ണീരിന്— മുമ്പില്‍ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ അയല്‍വാസികളം നാട്ടുകാരുമെല്ലാം നിസ്സഹായകരാവുകയാണ്.
രണ്ടു മൂന്ന് ദിവസങ്ങളായി ഒരു നാടും അയല്‍ പ്രദേശക്കാരുമെല്ലാം വിയോഗ വാര്‍ത്തകള്‍ കേട്ട് സ്തംഭിച്ചിരിക്കുകയാണ്.അസുഖമെന്താണെന്ന്— കൃതൃമായി വൃക്തമായിട്ടില്ലെങ്കിലും പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. പരിശോധനക്കായി മണിപ്പാലിലേക്ക്— രക്തം, മൂത്രം തുടങ്ങിയവ അയച്ചിട്ടുണ്ട്—. വീട്ടില്‍ ഡിഎംഒ സന്ദര്‍ശിക്കുകയുണ്ടായി.
Next Story

RELATED STORIES

Share it