Flash News

പത്മരാജന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു



തിരുവനന്തപുരം: 2016ലെ മികച്ച ചെറുകഥയ്ക്കും സിനിമയ്ക്കുമുള്ള പത്മരാജന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ചെറുകഥയ്ക്കുള്ള പുരസ്‌കാരത്തിന് ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'കൊല്ലപ്പാട്ടി ദയ' എന്ന ചെറുകഥ അര്‍ഹമായി.10,000 രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്‌കാരം.  2016ലെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം മഹേഷിന്റെ പ്രതികാരത്തിന് ലഭിച്ചു. ദിലീഷ് പോത്തന്‍ (സംവിധാനം), ശ്യാം പുഷ്‌കരന്‍ (തിരക്കഥാകൃത്ത്) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. നല്ല ചിത്രം, നല്ല തിരക്കഥ എന്നിവയ്ക്കുള്ള പുരസ്‌കാരമാണ് മഹേഷിന്റെ പ്രതികാരം സ്വന്തമാക്കിയത്. സംവിധായകന് 20,000 രൂപയും ഫലകവും തിരക്കഥാകൃത്തിന് 10,000 രൂപയും ഫലകവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. 23ന് തിരുവനന്തപുരം തൈക്കാട് പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it