പത്മനാഭസ്വാമി ക്ഷേത്രം: ഓഡിറ്റ് റിപോര്‍ട്ട് വിനോദ് റായ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും 2013-14 സാമ്പത്തികവര്‍ഷംവരെയുള്ള കണക്കുകളും സ്വത്തുവിവര പട്ടിക സംബന്ധിച്ച ഓഡിറ്റ് റിപോര്‍ട്ടും സ്‌പെഷ്യല്‍ ഓഡിറ്റ് അതോറിറ്റിയായി സുപ്രിംകോടതി നിയമിച്ച മുന്‍ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചതായി സ്‌പെഷ്യല്‍ ഓഡിറ്റ് അതോറിറ്റി സെക്രട്ടറി കെ എസ് പ്രേമചന്ദ്രക്കുറുപ്പ് അറിയിച്ചു. സുപ്രിംകോടതി നിയോഗിച്ച ക്ഷേത്രഭരണസമിതിയുടെ 2014-15ലെ കണക്കുകളും ഓഡിറ്റിനു വിധേയമാക്കിയിട്ടുണ്ട്. ക്ഷേത്രഭരണം കാര്യക്ഷമമാക്കുന്നതിനും ക്ഷേത്ര കണക്കുകള്‍ സുതാര്യമായി തയ്യാറാക്കാനുമുള്ള മാര്‍ഗനിര്‍ദേശങ്ങളും ജീവനക്കാരുടെ സേവന വ്യവസ്ഥകളും ശുപാര്‍ശചെയ്യുന്ന സമഗ്ര റിപോര്‍ട്ടാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 28ന് വിനോദ് റായ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരും ഓഡിറ്റ് ഓഫിസര്‍മാരും ഉള്‍പ്പെടുന്ന ഏഴംഗ സംഘമാണ് സ്‌പെഷ്യല്‍ ഓഡിറ്റ് അതോറിറ്റിയുടെ ഓഡിറ്റ് ടീമില്‍ ഉള്ളതെന്നും സെക്രട്ടറി പറഞ്ഞു.
Next Story

RELATED STORIES

Share it