Flash News

പതിനേഴുകാരന്റെ കൊലപാതകം : മൂന്നുപേര്‍ അറസ്റ്റില്‍



കടലൂര്‍: പതിനേഴുകാരനെ കഴുത്തറുത്ത് കൊന്ന് തല പോലിസ് സ്‌റ്റേഷനിലേക്ക് എറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. പുതുച്ചേരിയില്‍ വച്ചാണ് കൊലപാതകം നടന്നത്. പൂര്‍വ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പോലിസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം തല ചാക്കിലാക്കി ഇരുചക്ര വാഹനത്തിലാണ് പ്രതികള്‍ എത്തിയത്. റെഡ്ഡി പാളയം പോലിസ് സ്‌റ്റേഷനിലേക്കാണ് തലയെറിഞ്ഞത്. പോലിസ് സ്‌റ്റേഷന്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചതെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it