പതഞ്ജലി ഫുഡ്പാര്‍ക്ക് യുപിയില്‍ നിന്നു മാറ്റുന്നു

ലഖ്‌േനാ: യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ തങ്ങളുടെ മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി സംസ്ഥാനത്തു നിന്ന് മാറ്റാനൊരുങ്ങി ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ്. 6000 കോടി രൂപ മുതല്‍മുടക്കില്‍ ഗ്രേറ്റര്‍ നോയ്ഡയില്‍ തുടങ്ങാനിരുന്ന മെഗാ ഫുഡ് പാര്‍ക്കാണ് സംസ്ഥാനത്തിന് പുറത്തേക്കു മാറ്റുന്നത്. 425 എക്കറില്‍ ആരംഭിക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നു.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്നു പിന്‍മാറുകയാണെന്ന് പതഞ്ജലി മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ മാധ്യമങ്ങളെ അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it