thrissur local

പണമുണ്ടാക്കുന്ന രംഗമായി വിദ്യാഭ്യാസ മേഖലമാറുന്നത് ആപല്‍കരം: പ്രഫ. സി രവീന്ദ്രനാഥ്



മാള: പണമുണ്ടാക്കുന്ന പൗരനെ വാര്‍ത്തെടുക്കുന്നതിനാണ് വിദ്യാഭ്യാസം എന്നത് ആപത്കരമായ ചിന്തയാണ് വിദ്യഭ്യാസ രംഗത്ത് ഉള്ളതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. ലളിതകലാ അക്കാദമി വാളൂര്‍ ഗ്രാമീണ വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഓര്‍മ്മച്ചായം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  സമൂഹത്തിന് മാറ്റത്തിന് ഉതകുന്നതാണ് യഥാര്‍ത്ഥ കല. ചരിത്രം പരിശോധിച്ചാല്‍ അത് ബോധ്യപ്പെടും. കല ആസ്വാദനം മാത്രമാവരുത്.മുഹമ്മദലി ആദവും ഇവിടെയാണ് അനുസ്മരിക്കപെടുന്നത്. ഇത്തരം സൃഷ്ടികളെ കുറിച്ച് ഗവേഷണം നടത്തുവാന്‍ ലളിതകലാ അക്കാദമി തയാറാവണമെന്നും രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ അധ്യക്ഷത വഹിച്ചു സെക്രട്ടറി പൊന്യം ചന്ദ്രന്‍ , .മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഗീസ് കാച്ചപ്പിളളി, ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല്‍ സി പാത്താടന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ സതീശന്‍, കെ വി ശ്യാം ,പഞ്ചായത്തംഗം ടി കെ ഗോപി, സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് പി കെ കോയ, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്യം ചന്ദ്രന്‍, അഡ്വക്കേറ്റ് എം കെ ഹഖ്, കെ.വി.വിനോദ് എന്നിവര്‍ സംസാരിച്ചുനേരത്തേ നടത്തിയ സൗഹൃദ സംഗമം തിരകഥാകൃത്ത് ജോണ്‍ പോള്‍ ഉത്ഘാടനം ചെയ്തു. സംഘാടക സമിതി കോഓഡിനേറ്റര്‍ എം ഐ പൗലോസ് അധ്യക്ഷത വഹിച്ചു.കെ വി വിനോദ് ,ടി യു രാധാകൃഷ്ണന്‍ മുന്‍ എം.എല്‍.എ, ടി ശശിധരന്‍, എം.കെ.തങ്കപ്പന്‍, അബ്ദുള്‍ മനാഫ്, കെ.ആര്‍.അജയന്‍, അന്നമനട പരമന്‍, പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു.’
Next Story

RELATED STORIES

Share it