Flash News

പഠന സൗകര്യമില്ല ; കോളജിലെ പ്രവേശനം തടഞ്ഞു



ന്യൂഡല്‍ഹി: പഠനത്തിന് ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് എന്‍ജിനീയറിങ് കോളജിന്റെ പ്രവേശന നടപടികള്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ തടഞ്ഞു. ജിബി പാന്ത് എന്‍ജിനീയറിങ് കോളജിന്റെ  2017-18 വര്‍ഷത്തേക്കുള്ള പ്രവേശന നടപടികളാണു കൗണ്‍സില്‍ തടഞ്ഞത്.വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കോളജിലില്ല എന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ഗവേഷണ ലാബ്, വിശ്രമമുറി തുടങ്ങിയ സൗകര്യങ്ങള്‍ കോളജില്‍ ഇല്ലെന്നു കൗണ്‍സില്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. അതേസമയം പ്രവേശന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൗണ്‍സില്‍ നോട്ടീസ് നല്‍കിയത് കഴിഞ്ഞ മാസമാണെന്നും അപ്പോഴേക്കും 200ലധികം വിദ്യാര്‍ഥികളുടെ പ്രവേശനം നടന്നുവെന്നും കോളജ് അധ്യാപകനായ ജോഷില്‍ കെ എബ്രഹാം പറഞ്ഞു. 10 വര്‍ഷം മുമ്പാണു ഡല്‍ഹി സര്‍ക്കാര്‍ കോളജ് ആരംഭിച്ചത്. കോളജിന് പുതിയ കാംപസ് ഇല്ലാത്തതിനെ തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ച് മുതല്‍ വിദ്യാര്‍ഥകള്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇടപെട്ടാണു സമരം ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ അന്ന് അംഗീകരിച്ച വിദ്യാര്‍ഥികളുടെ ആവശ്യങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല.  പ്രശ്‌നത്തില്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്നും മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്നാണു പ്രതീക്ഷയെന്നും എബ്രഹാം പറഞ്ഞു.
Next Story

RELATED STORIES

Share it