malappuram local

പട്ടിക ജാതിക്കാര്‍ക്ക്് അനുവദിച്ച മുറികള്‍ ഉദ്യോഗസ്ഥര്‍ മറിച്ചുവിറ്റു

അരീക്കോട്: അരീക്കോട് ഗ്രാമപ്പഞ്ചായത്തില്‍ പട്ടികജാതിക്കാര്‍ക്ക് അനുവദിച്ച മുറികള്‍ ഇടനിലക്കാര്‍ക്ക് കൈമാറ്റം നടത്തിയതായി പരാതി. അരീക്കോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെയും ഭരണസമിതിയുടെയും അറിവോടെയാണിത്. സിഎച്ച് മുഹമ്മദ് സ്മാരക കെട്ടിടത്തിലുള്ള മുറികളില്‍ ഒന്ന് പട്ടികജാതി വിഭാഗത്തിലുള്ള ഒരാളുടെ പേരിലാണ് പഞ്ചായത്ത് അനുവദിച്ചിട്ടുള്ളത്. ഉഗ്രപുരത്തുള്ള ഉണ്ണികുട്ടി എന്ന പേരില്‍ രേഖകളുണ്ടെങ്കിലും അരീക്കോട്ടുള്ള ജ്വല്ലറിക്കാരുടെ നിയന്ത്രണത്തിലാണ് ഈ മുറി. രേഖകളിലുള്ള അളവ് പ്രകാരമുള്ള മുറിയല്ല ഉണ്ണിക്കുട്ടിക്ക് നല്‍കിയത്. രേഖകളില്‍ കൃത്രിമം കാണിച്ച് ബിനാമി പേരുകളിലാണ് പഞ്ചായത്തിനു കീഴിലുള്ള മുറികള്‍ നല്‍കിയത്. പഴയ ബസ്സ്റ്റാന്റ് ഉള്‍പ്പെടുന്ന പഞ്ചായത്ത് കെട്ടിടത്തില്‍ ഒരു മുറി എസ്‌സി വിഭാഗത്തിന് ഉള്ളതാണെങ്കിലും രേഖകളില്‍നിന്ന് മാറ്റിയതായി കാണുന്നുണ്ട്.  പോലിസ് സ്‌റ്റേഷനു പിറകിലുള്ള പുതിയ ബസ് സ്റ്റാന്റില്‍ അടുത്തിടെ നിര്‍മിച്ച പുതിയ കെട്ടിടത്തിത്തില്‍ പട്ടികജാതിക്ക് അനുവദിച്ച മുറി അപ്രധാനമായ ഭാഗത്ത് കോണിക്ക് ചുവട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. രേഖകളില്‍ സംവരണ മുറിയുണ്ട് എന്ന് അറിയിക്കാന്‍ അപ്രധാനമുറി മാറ്റിവച്ചതില്‍ പ്രതിഷേധമുയരുന്നുണ്ട്. ഭരണസമിതിയുടെ അറിവോടെയാണ് ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തുന്നത്. പട്ടികജാതിക്കാര്‍ക്ക് അനുവദിച്ച നിരവധി ആനുകൂല്യങ്ങളും അട്ടിമറിക്കുന്നതായി ആരോപണമുണ്ട്. സംവരണ സീറ്റില്‍ മല്‍സരിച്ച പട്ടികജാതിക്കാരായ ജനപ്രധിനിധികള്‍ ഉണ്ടായിട്ടും എസ്‌സി വിഭാഗത്തിന് അനുവദിക്കപ്പെട്ടത് അട്ടിമറിക്കപ്പെടുന്നതില്‍ പട്ടികജാതിക്കാര്‍ക്ക് പ്രതിഷേധമുണ്ട്. അരീക്കോട് ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള അഭ്യസ്ഥവിദ്യരായ പട്ടികജാതിക്കാര്‍ക്ക് തൊഴില്‍ സംരഭത്തിനുവേണ്ടി അനുവദിക്കപ്പെട്ട മുറികളാണ് ഇടനിലക്കാര്‍ കൈവശമാക്കിയത്. മൂന്ന് കെട്ടിടങ്ങളിലായി അനുവദിക്കപ്പെട്ട മുറികള്‍ പട്ടികജാതിക്കാര്‍ക്ക് ലഭ്യമാക്കാനുള്ള നിയമനടപ്പടികളുമായി മുന്നോട്ടുപോവുമെന്ന് പരാതിക്കാര്‍ അറിയിച്ചു. ബിനാമികള്‍ക്ക് മുറി കൈമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സിലും മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കുംപരാതി സമര്‍പ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it