kannur local

പട്ടികജാതി പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കാടുകയറി നശിക്കുന്നുസ്വന്തം പ്രതിനിധി

തലശ്ശേരി: പട്ടികജാതി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികള്‍ക്ക് താമസിച്ചുപഠിക്കാന്‍ തലശ്ശേരി നഗരസഭ കൊളശ്ശേരി കാവുംഭാഗത്ത് നിര്‍മിച്ച പോസ്റ്റ്‌മെട്രിക് ഗേള്‍സ് ഹോസ്റ്റല്‍ കാടുകയറി നശിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിട്ടിട്ടും ഹോസ്റ്റലിന്റെ പ്രവര്‍ത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല. കെട്ടിടം നില്‍ക്കുന്ന സ്ഥലവും പരിസരവും പൂര്‍ണമായും കാടുമൂടിക്കിടക്കുകയാണ്.
2015 സപ്തംബര്‍ 10ന് അന്നത്തെ എംഎല്‍എയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്ത്. മുപ്പതോളം കുട്ടികള്‍ക്ക് താമസിച്ചുപഠിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നഗരസഭയുടെ കെടുകാര്യസ്ഥതയാണ് ഹോസ്റ്റലിന്റെ അനാഥാവസ്ഥയ്ക്കു കാരണം. കൈമാറാന്‍ കാണിച്ച വിമുഖതയാണ് കെട്ടിടം അനാഥമാവാനുള്ള പ്രധാനകാരണം. വിഷയത്തില്‍ സ്ഥലം എംഎല്‍എ എ എന്‍ ശംസീര്‍ ഇടപെടണമെന്ന് പല കോണുകളില്‍ നിന്നു ആവശ്യം ഉയര്‍ന്നിട്ടും വിഷയം ഇതുവരെ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടില്ല.
നിര്‍ധനരായ പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥിിനികള്‍ക്ക് ഹോസ്റ്റലില്‍ നിന്നു സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. നേരത്തേ ഹോസ്റ്റല്‍ സംവിധാനം ഒരുക്കിയിരുന്നത് നഗരപരിസരത്തുള്ള വാടക കെട്ടിടത്തിലായിരുന്നു. പുതിയ കെട്ടിടത്തിനു നിര്‍മാണാനുമതി ലഭിച്ചപ്പോള്‍ തന്നെ വാടക കെട്ടിടം ഒഴിത്തിരുന്നു. പുതിയ കെട്ടിടം പട്ടികജാതി വകുപ്പിനു കൈമാറിയാല്‍ മാത്രമേ ഹോസ്റ്റലിലേക്ക് ചുമതലയുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനും വിദ്യാര്‍ത്ഥിനികളുടെ അപേക്ഷ സ്വീകരിക്കാനും സാധ്യമാവുകയുള്ളു.
Next Story

RELATED STORIES

Share it